
പ്രഭാസ് നായകനായി എത്തിയ പുതിയ ചിത്രമാണ് സലാര്‍. സംവിധായകൻ പ്രശാന്ത് നീലായിരുന്നു. പൃഥ്വിരാജും നിര്‍ണായക വേഷത്തിലെത്തി. വമ്പൻ ഹിറ്റായ സലാറിന്റെ രണ്ടാം ഭാഗത്തിന്റെ ഒരു അപ്ഡേറ്റാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.
മാര്‍ച്ചില്‍ സലാര്‍ 2ന്റെ ചിത്രീകരണം തുടങ്ങും എന്നാണ് റിപ്പോര്‍ട്ട്. സലാര്‍ ആഗോളതലത്തില്‍ ആകെ 700 കോടിയില്‍ അധികം നേടിയെന്നും ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുണ്ട്. സലാറിന്റെ തെലുങ്ക് പതിപ്പിന്റെ മാത്രം കളക്ഷൻ കണക്കുകള്‍ അമ്പരപ്പിക്കുന്നതാണ്. സലാറിന്റെ തെലുങ്ക് പതിപ്പ് 100 കോടിയില്‍ അധികം വിദേശത്ത് നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.
കെജിഎഫ് എന്ന വമ്പൻ ഹിറ്റിനറെ സംവിധായകൻ പ്രശാന്ത് നീലിനൊപ്പം ബാഹുബലി നായകൻ പ്രഭാസ് എത്തുമ്പോള്‍ രാജ്യമൊട്ടാകെയുള്ള ആരാധകരുടെ പ്രതീക്ഷകള്‍ ഏറെയായിരുന്നു. ആ പ്രതീക്ഷകള്‍ക്കപ്പുറമുള്ള വിജയമാണ് പ്രഭാസ് ചിത്രം നേടുന്നത് എന്നുമാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. തെലുങ്കില്‍ മാത്രമല്ല ഉത്തരേന്ത്യയിലാകെ പ്രഭാസ് ചിത്രത്തിന് സ്വീകാര്യത ലഭിക്കുന്നു എന്നതാണ് സലാറിന്റെ വിജയത്തിന്റ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നത്. പ്രഭാസിന് ഒരു പാൻ ഇന്ത്യൻ താരം എന്ന നിലയില്‍ ലഭിച്ച സ്വീകാര്യതയും സംവിധായകൻ പ്രശാന്ത് നീലിലുള്ള വിശ്വാസവും സലാറിന്റെ വമ്പൻ വിജയത്തിന് കാരണമായിട്ടുണ്ടാകും എന്നാണ് റിപ്പോര്‍ട്ട്.
മാസ് അപ്പീലുള്ള നായക കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ പ്രഭാസ് വേഷമിട്ടിരിക്കുന്നത്. സലാര്‍ നായകൻ പ്രഭാസ് ആക്ഷൻ രംഗങ്ങളില്‍ മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്. നായകന്റെ അടുത്ത സുഹൃത്തായി സലാര്‍ സിനിമയില്‍ മലയാളത്തിന്റെ പ്രിയ നടൻ പൃഥ്വിരാജും വേഷമിട്ടിരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. വര്‍ദ്ധരാജ മാന്നാറായെത്തിയ പൃഥ്വിരാജ് ഇമോഷണല്‍ രംഗങ്ങളിലടക്കം മികച്ചു നില്ക്കുന്നു എന്നാണ് സലാര്‍ കണ്ടവരുടെ മിക്കവരുടെയും അഭിപ്രായങ്ങളും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]