
ശശി തരൂർ എം പി യെ പുകഴ്ത്തി മുതിർന്ന ബിജെപി നേതാവ് ഒ.രാജഗോപാൽ. തിരുവനന്തപുരത്തുകാരുടെ മനസ്സിനെ സ്വാധീനിക്കാൻ തരൂരിന് കഴിഞ്ഞു. അടുത്ത കാലത്തൊന്നും തിരുവനന്തപുരത്ത് മറ്റാർക്കും ജയിക്കാൻ കഴിയില്ലെന്നും ഒ രാജഗോപാൽ പറഞ്ഞു. തിരുവനന്തപുരത്ത് വച്ച് നടന്ന ഡോ എൻ രാമചന്ദ്രൻ ഫണ്ടേഷൻ പുരസ്കാരം ശശി തരൂരിന് സമ്മാനിക്കുന്ന ചടങ്ങിലായിരുന്നു പരാമർശം .(BJP leader O. Rajagopal praise Shashi Tharoor)
ലോക് സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ബി ജെ പി നേതൃത്വത്തെ വെട്ടിലാക്കി മുതിർന്ന നേതാവിന്റെ പ്രതികരണം. തിരുവനന്തപുരം ഒരു എ ക്ലാസ് മണ്ഡലമായി പരിഗണിച്ച് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ബി ജെ പി ഊർജ്ജിതമാക്കുന്നതിനിടെയാണ് ശശി തരൂർ എം പിയെക്കുറിച്ചുള്ള ഒ രാജഗോപാലിന്റെ പുകഴ്ത്തൽ. തിരുവനന്തപുരത്തുകാരെ സ്വാധീനിക്കാൻ തരൂരിന് കഴിഞ്ഞുവെന്നും തരൂരിനെ തോൽപ്പിക്കാനാകില്ലെന്നുമായിരുന്നു പ്രതികരണം.
തരൂരും കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും സരോദ് സംഗീതജ്ഞൻ അംജദ് അലി ഖാനുൾപ്പടെയുള്ള പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിനെത്തിയിരുന്നു. നേരത്തെ കേരളീയം സമാപന പരിപാടിയിൽ പങ്കെടുത്ത് സർക്കാരിനെ പുകഴ്ത്തിയും ഒ രാജഗോപാൽ വിവാദ പ്രതികരണം നടത്തിയിരുന്നു.
Story Highlights: BJP leader O. Rajagopal praise Shashi Tharoor
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]