

ഭാര്യയുടെ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കുന്നതിനിടെ ഭര്‍ത്താവ് കുഴഞ്ഞുവീണ് മരിച്ചു
സ്വന്തം ലേഖകൻ
ആലപ്പുഴ: ഭാര്യയുടെ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കുന്നതിനിടെ ഭര്‍ത്താവ് കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിലാണ് സംഭവം. മുഹമ്മദ് കുഞ്ഞ് (68) ആണ് മരിച്ചത്.
ഭാര്യ റഷീദ ബീവിയുടെ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കുന്നതിനിടെ മുഹമ്മദ് കുഞ്ഞ് കുഴഞ്ഞു വീഴുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഉടൻ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടര്‍ന്ന് ഇരുവരുടെയും മൃതദേഹങ്ങള്‍ കക്കാഴം പള്ളി ഖബര്‍സ്ഥാനില്‍ അടക്കംചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]