
കുടുംബവിളക്കിലെ ശീതൾ ആയി എത്തും മുൻപ് തന്നെ മിനിസ്ക്രീൻ പരമ്പരകളിലും സ്റ്റാർ മാജിക്കിലും സാനിദ്ധ്യമറിയിച്ച് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് അമൃത നായർ. ഏറ്റവും കൂടുതൽ ശ്രദ്ധ ലഭിച്ചത് ശീതൾ എന്ന കഥാപാത്രത്തിലൂടെയാണ്.
തനിക്ക് പ്രതീക്ഷിക്കാതെ കൈവന്ന ഭാഗ്യമാണ് ശീതൾ എന്ന് എപ്പോഴും അമൃത നായർ പറയാറുണ്ട്. ഇപ്പോഴിതാ സ്റ്റാർ മാജിക്കിൽ നിന്നും പിന്മാറാൻ ഉണ്ടായ സാഹചര്യത്തെക്കുറിച്ചും അച്ഛനെക്കുറിച്ചുമെല്ലാം തുറന്നുപറയുകയാണ് താരം.
“സ്റ്റാർ മാജിക്ക് ഞാൻ നിർത്തിയതാണ്, പേഴ്സണൽ കാര്യങ്ങൾ കൊണ്ട് നിർത്തിയതാണ്, അതൊന്നും ഞാൻ ഇപ്പോൾ പറയുന്നില്ല. പിന്നെ ഒരുപാട് ആളുകൾ എന്നോട് ചോദിക്കുന്ന ഒരു ചോദ്യം അച്ഛനെക്കുറിച്ചാണ്”.
അതിനെക്കുറിച്ച് അമ്മ സംസാരിക്കും എന്നും താരം പറയുന്നു. “ഞങ്ങൾ വീഡിയോ എടുക്കാൻ തുടങ്ങിയിട്ട് രണ്ട് രണ്ടര വർഷമായി.
ഇത്രയും നാളായിട്ടും മോളുടെ അച്ഛന്റെ ഫോട്ടോയോ കാര്യങ്ങളോ ഇട്ടിട്ടില്ല. അതിന്റെ കാര്യം നിങ്ങൾക്ക് മനസ്സിലാകും.
ഒന്നുകിൽ അച്ഛൻ മരിച്ചുപോയി കാണും. അല്ലെങ്കിൽ അച്ഛൻ ഇല്ല എന്നത്.
എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകുമല്ലോ. പിന്നെയും പിന്നെയും എന്തിനാണ് ഇതേ ചോദ്യം”.
“അമൃതയുടെ അച്ഛൻ ഭൂചലനത്തിൽ പെട്ടുപോയി. ഇതിൽ കൂടുതൽ ഒന്നും പറയാനില്ല.
ഇവൾ ജനിക്കും മുൻപേ അങ്ങനെ ഉണ്ടായി. ഞാൻ വയലന്റ് ആയി പോകും ഗൈയ്സ്.
ആ പേര് കേൾക്കുമ്പോൾ തന്നെ നമുക്ക് ടെൻഷൻ ആകും”- അമൃതയുടെ അമ്മ പറയുന്നു. ഇത് ഞാൻ ആദ്യമായാണ് കേള്‍ക്കുന്നതെന്ന് ചിരിച്ചുകൊണ്ട് അമൃതയും പറയുന്നു.
“എന്നെയും അനിയനെയും സിംഗിൾ പേരന്റ് ആയാണ് അമ്മ വളർത്തിയത്. ഇതിൽ കൂടുതൽ ഒന്നും പറയാനില്ല”.
അച്ഛനെ കുറിച്ച് ആരും ചോദിക്കേണ്ടെന്നും അമൃത വീഡിയോയിൽ പറയുന്നുണ്ട്. : ‘ക്ഷണക്കത്തിലെ ഫോൺ നമ്പർ പോലും നിതിന്റേത് ആയിരുന്നു’; തങ്ങളുടെ സൗഹൃദത്തെക്കുറിച്ച് റെബേക്ക ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]