
ജപ്പാനില്‍ ബ്ലുഫിന്‍ ചൂര എന്ന മല്‍സ്യം ലേലത്തില്‍ വിറ്റുപോയത് 6.5 കോടി രൂപയ്ക്ക്. ടോക്യോയിലെ ഏറ്റവും വലിയ മല്‍സ്യ മാര്‍ക്കറ്റിലാണ് 238 കിലോഗ്രാം ഭാരമുള്ള ചൂരയ്ക്ക് പൊന്നുംവില ലഭിച്ചത്.
ടോര്‍പ്പിഡോ ആകൃതിയുള്ള ഇവ സമുദ്രത്തിന്റെ ആഴങ്ങളില്‍ കാണാനാവുന്ന ഏറ്റവും വലിയ ചൂരയാണ്. വടക്കന്‍ ജപ്പാനിലെ അമോറി പ്രിഫെക്ചര്‍ തീരത്ത് നിന്നാണ് ഈ ഭീമന് ചൂരയെ ലഭിച്ചത്.
ഓണോഡെറിയിലെ മിഷേലിന് സ്റ്റാര്‍ഡ് റസ്റ്റോറന്റിലായിരിക്കും ഈ ചൂര വിളമ്പുക. ജിന്‍സ ജില്ലയിലെ സുഷി റെസ്റ്റോറന്റാണ് ഇത്.
രുചിയില്‍ പേരുകേട്ട ബ്ലൂഫിന് ചൂരകള്‍ക്ക് ഇത്രയും വില ഉയരാന്‍ കാരണം ഇവ ലഭിക്കുന്നത് വിരളമായി മാത്രമാണ് എന്നതിനാല്‍ കൂടിയാണ്.
40 വര്‍ഷം വരെ ആയുസുള്ള ചൂരകളാണ് ബ്ലൂഫിന്. 2019ല്‍ 27 കോടി രൂപയ്ക്കാണ് ട്യൂണ കിങ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കിയോഷി കിമുറ ബ്ലൂഫിന് ചൂരയെ സ്വന്തമാക്കിയത്.
ഈ റെക്കോര്‍ഡ് ഇതുവരെ തകര്‍ക്കപ്പെട്ടിട്ടില്ല. ഇപ്പോള്‍ ചൂരയ്ക്ക് ലഭിച്ചിരിക്കുന്ന 6.5 കോടി രൂപ കോവിഡ് കാലത്തിന് ശേഷം ചൂരയ്ക്ക് ലഭിച്ചിരിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണ്.
1999ന് ശേഷം ബ്ലൂഫിന് ചൂരയ്ക്ക് ലഭിക്കുന്ന നാലാമത്തെ ഉയര്‍ന്ന തുകയും. ടൊയോസുവിലാണ് ഈ പുതുവല്‍സര ലേലം നടക്കുന്നത്.
90 വര്‍ഷമായി ഈ മല്‍സ്യ മാര്‍ക്കറ്റ് ഇവിടെ പ്രവര്‍ത്തിക്കുന്നു. 1935ലാണ് ഈ മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചത്.
നേരത്തെ സുകിജി എന്ന സ്ഥലത്താണ് ലോക പ്രശസ്തമായ ഈ മാര്‍ക്കറ്റ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഈ പ്രദേശത്തിന്റെ ഭൂകമ്പത്തെ ചെറുക്കാനുള്ള ശക്തി, ഫയര്‍ സേഫ്റ്റി, വൃത്തി എന്നിവയെ ചൊല്ലി ചോദ്യങ്ങള്‍ ഉയര്‍ന്നതോടെ ടോയോസുവിലേക്ക് മാറ്റുകയായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]