
പാറ്റ്ന: ഇന്‍സ്റ്റഗ്രാം റീല്‍സെടുക്കാനുള്ള ഭാര്യയുടെ ആഗ്രഹത്തിന് എതിര് നിന്നതിന് അവരുടെ ബന്ധുക്കള്‍ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയെന്ന് ആരോപണം. ബിഹാറിലെ ബെഗുസരായിലാണ് സംഭവം. വൈറലാവുന്ന പാട്ടുകള്‍ ഉപയോഗിച്ച് റീല്‍സുണ്ടാക്കി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്ന യുവതിയുടെ സ്വഭാവം കൂലിപ്പണിക്കാരനായ ഭര്‍ത്താവിന് ഇഷ്ടമായിരുന്നില്ലത്രെ. ഇതിനെ തുടര്‍ന്നുള്ള തര്‍ക്കങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. 25 വയസുകാരനായ മഹേശ്വര് കുമാര്‍ റായി ആണ് മരിച്ചത്. ഇയാള്‍ ബംഗളില്‍ കൂലിപ്പണി ചെയ്താണ് ജീവിച്ചിരുന്നത്. ആറ് വര്‍ഷം മുമ്പ് റാണി കുമാരി എന്ന യുവതിയെ മഹേശ്വര് വിവാഹം ചെയ്തു. ദമ്പതികള്‍ക്ക് ഇപ്പോള്‍ അഞ്ച് വയസുള്ള മകനുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ 9500ലേറെ ഫോളോവര്‍മാരുള്ള റാണി കുമാരി അഞ്ഞൂറിലധികം റീല്‍സ് പോസ്റ്റ് ചെയ്തിട്ടുണ്ട്.
ബംഗാളിലെ ജോലി സ്ഥലത്തു നിന്ന് ഏതാനും ദിവസം മുമ്പാണ് യുവാവ് നാട്ടിലെത്തിയത്. ഭാര്യ റീല്‍സ് ചെയ്യുന്നതിനെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനെ തുടര്‍ന്ന് രാത്രിയോടെ യുവാവ് ഭാര്യയുടെ വീട്ടിലേക്ക് പോയി. ഏറെ നേരം കഴിഞ്ഞ് യുവാവിന്റെ സഹോദരന് ഫോണ്‍ വിളിച്ച് നോക്കിയപ്പോള്‍ മറ്റൊരാളാണ് ഫോണ്‍ എടുത്തത്. ഉടന്‍ തന്നെ സഹോദരന് തന്റെ മറ്റ് ബന്ധുക്കളെക്കൂട്ടി ഭാര്യയുടെ വീട്ടിലെത്തിയപ്പോള്‍ മഹേശ്വറിന്റെ മൃതദേഹമാണ് അവിടെ കണ്ടത്.
ഭാര്യ റീല്‍സ് എടുക്കുന്നതിനെ എതിര്‍ത്ത കാരണത്താല്‍ മഹേശ്വറിനെ കൊല്ലുകയായിരുന്നുവെന്നും തങ്ങള്‍ എത്തുമ്പോള്‍ ഭാര്യയുടെ വീട്ടുകാര്‍ ആരും അവിടെ ഉണ്ടായിരുന്നില്ലെന്നും യുവാവിന്റെ പിതാവ് ആരോപിച്ചു. ആശുപത്രിയില്‍ എത്തിക്കാനെന്ന വ്യാജന ചിലര്‍ മൃതദേഹം അവിടെ നിന്ന് മാറ്റാന്‍ ശ്രമിച്ചെന്നും പിതാവ് പറഞ്ഞു. എന്നാല്‍ പൊലീസില്‍ വിവരം അറിയിച്ചതനുസരിച്ച് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. അന്വേഷണം തുടരുകയാണ്.
Last Updated Jan 8, 2024, 9:03 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]