

പ്രവാസി മലയാളികളുടെ അക്കൗണ്ടിൽ നിന്ന് 1.60 കോടി തട്ടിയെടുത്ത കേസിൽ ഐസിഐസിഐ ബാങ്ക് മാനേജർ അറസ്റ്റിൽ: വൻതിരിമറി നടത്തിയത് കോട്ടയം കളത്തിൽപ്പടിയിൽ
സ്വന്തം ലേഖകൻ
കോട്ടയം: പ്രവാസി മലയാളികളുടെ
അക്കൗണ്ടിൽ നിന്ന് 1.60 കോടി രൂപ തട്ടിയെടുത്ത കേസിൽ കളത്തിപ്പടി ഐസിഐസിഐ ബാങ്ക് മാനേജരെ പോലീസ് അറസ്റ്റു ചെയ്തു. പുതുപ്പ സ്വദേശി റെജി (44) ആണ് അറസ്റ്റിലായത്.
സിംഗപ്പൂരിൽ താമസിക്കുന്ന മലയാളികളായ മുതിർന്ന പൗരന്മാരുടെ അക്കൗണ്ടിൽ തിരിമറി നടത്തിയാണ് പണം തട്ടിയത്. ഏതാനും മാസങ്ങൾക്ക് മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. ഇതേ തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.
കഞ്ഞിക്കുഴി കളത്തിപ്പടി ബ്രാഞ്ചിലും, ഏറ്റുമാനൂർ ബ്രാഞ്ചിലും നിക്ഷേപമുള്ള പുതുപ്പള്ളി സ്വദേശികളായ മലയാളി ദമ്പതിമാരുടെ അക്കൗണ്ടിൽ ആണ് ക്രമക്കേട് നടന്നത്. പ്രവാസി മലയാളികളുടെ അക്കൗണ്ടുകൾ അടക്കം കൈകാര്യം ചെയ്തിരുന്നത് ഇവരുമായി ഏറെ അടുപ്പമുണ്ടായിരുന്ന മാനേജരായിരുന്നു. ഈ മാനേജരാണ് അക്കൗണ്ടിൽ നിന്നും 1.60 കോടി രൂപ അടിച്ചു മാറ്റിയത്.
തുടർന്ന്, അക്കൗണ്ട് ഉടമകൾ തങ്ങളുടെ അക്കൗണ്ടിലെ ക്രമക്കേട് സംബന്ധിച്ചു ബാങ്ക് അധികൃതരെ അറിയിച്ചു. ബാങ്ക് അധികൃതർ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ഇതിനിടെ ബാങ്ക് മാനേജർ 22 ലക്ഷം രൂപ ബാങ്കിൽ തിരികെ അടച്ചു. എന്നാൽ, ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിൽ ബാങ്ക് മാനേജർക്കെതിരെ ബാങ്ക് ഈസ്റ്റ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാർഡു ചെയ്തു..
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]