

ഒപ്പം ഉണ്ടായിരുന്ന കുട്ടി വേഗത്തില്‍ പടി കയറുന്നില്ലെന്ന് ആരോപിച്ച് മർദ്ദനം ; ശബരിമലയില്‍ പതിനെട്ടാം പടികയറുന്നതിനിടെ തീര്ഥാടകന് പൊലീസ് മര്‍ദനം ; മര്‍ദ്ദനത്തില്‍ പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയിൽ
സ്വന്തം ലേഖകൻ
ശബരിമല:ശബരിമല സന്നിധാനത്ത് പതിനെട്ടാം പടികയറുന്നതിനിടെ തീര്ഥാടകന് പൊലീസ് മര്‍ദനമേറ്റതായി പരാതി. ബാംഗ്ലൂര്‍ മൈസൂര്‍ റോഡ് ടോള്‍ ഗേറ്റ് കസ്തൂരി വൈ നഗറില്‍ എസ്. രാജേഷ് (30) നാണ് മര്‍ദനമേറ്റത്. ഞായറാഴ്ച വൈകിട്ട് 5.30 ഓടെയായിരുന്നു സംഭവം.
ബാംഗ്ലൂരില്‍ നിന്നും എത്തിയ 22 അംഗ സംഘത്തോടൊപ്പം ശബരിമല ദര്‍ശനത്തിന് എത്തിയതായിരുന്നു രാജേഷ്. സംഘാംഗമായ മുരളിയുടെ ആറു വയസ്സുകാരനായ മകന് രാജേഷിനൊപ്പം ആണ് പടി ചവിട്ടിയത്. ഒപ്പം ഉണ്ടായിരുന്ന കുട്ടി വേഗത്തില്‍ പടി കയറുന്നില്ല എന്ന് ആരോപിച്ച് പൊലീസുകാര്‍ തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് രാജേഷ് പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
മര്‍ദ്ദനത്തില്‍ പരിക്കേറ്റ രാജേഷിനെ ഒപ്പമുണ്ടായിരുന്നവര്‍ സന്നിധാനം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്നാട് തഞ്ചാവൂര്‍ സ്വദേശി ദയാനന്ദ് (24) നും പതിനെട്ടാം പടിയില്‍ ഉണ്ടായ പൊലീസ് അതിക്രമത്തില്‍ പരിക്കേറ്റ് കഴിഞ്ഞ ദിവസം സന്നിധാനം ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]