ബർമിംഗ്ഹാം: തിരക്കേറിയ കടയുടെ അകത്ത് അലങ്കാരത്തിനൊരുക്കിയ വലിയ ചില്ല് പൂളിലേക്ക് നിരവധിയാളുകൾ നോക്കി നിൽക്കെ നഗ്നനായി ചാടിയിറങ്ങി 42കാരന്. കടയുടെ പുറത്ത് അമിത വേഗതയിൽ കാറിലെത്തിയ ശേഷം പുറത്തിറങ്ങിയ ശേഷമായിരുന്നു യുവാവിന്റെ സാഹസം. ബർമിംഗ്ഹാമിലെ തിരക്കേറിയ കടയിലായിരുന്നു വ്യാഴാഴ്ച സംഭവം നടന്നത്.
വ്യാഴാഴ്ച വൈകുന്നേരത്തോടെ കടയിൽ നിറയെ ആളുകൾ നിൽക്കെയായിരുന്നു യുവാവ് നഗ്നനായി അക്വേറിയത്തിലേക്ക് ചാടിയത്. അക്വേറിയത്തിന് സമീപത്തായുള്ള കൃത്രിമ വെള്ളച്ചാട്ടത്തിലും നഗ്നനായി ഇറങ്ങി ഇയാൾ ഒച്ചവക്കാന്‍ തുടങ്ങിയതോടെ കടയിലെത്തിയ ഉപഭോക്താക്കളും ഭീതിയിലായി. പിന്നാലെ കടയിലെ ജീവനക്കാരാണ് പൊലീസ് സഹായം തേടിയത്. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് യുവാവിനെ അക്വേറിയത്തിന് പുറത്തേക്ക് എത്തിക്കാനായാത്. പൊലീസ് പിടികൂടാനുള്ള ശ്രമങ്ങളെ വെള്ളത്തിൽ കിടന്ന പരിഹസിച്ച 42കാരന് ഒടുവിൽ നീന്തി തളർന്ന് പുറത്തേക്ക് എത്തിയതോടെയാണ് അറസ്റ്റ് ചെയ്യാന്‍ പൊലീസിന് സാധിച്ചത്. പൊതുജനത്തിന് ശല്യമുണ്ടാക്കിയതിനും അക്രമ സ്വഭാവം കാണിച്ചതിനുമാണ് ഇയാൾക്കെതിരെ കേസ് എടുത്തിട്ടുള്ളത്.
അലബാമ സ്വദേശിയാണ് പിടിയിലായിട്ടുള്ള 42കാരന്. ഇയാളുടെ മാനസിക നില അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുകയാണെന്നാണ് പൊലീസ് വിശദമാക്കുന്നത്. അമിത വേഗതയിലെത്തി കാർ നിർത്തിയതും ഇയാളുടെ അതിക്രമത്തിലും ആർക്കും പരിക്കേറ്റിട്ടില്ല. സംഭവത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മീന്‍ പിടുത്തം, വേട്ടയാടൽ, ക്യാംപിംഗ് തുടങ്ങിയ വിനോദ ഉപാധികൾക്ക് ആവശ്യമായ ഉപകരണങ്ങളും സാമഗ്രഹികളും വലിയ രീതിയിൽ വിൽപന നടത്തുന്ന തിരക്കേറിയ കടയിലായിരുന്നു യുവാവിന്റെ സാഹസം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
Last Updated Jan 7, 2024, 1:14 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]