
തിരുവനന്തപുരം: ഈ വര്‍ഷത്തെ അഗസ്ത്യാര്‍കൂടം സീസണല്‍ ട്രെക്കിംഗ് ജനുവരി 24 മുതല്‍ മാര്‍ച്ച രണ്ടാം തീയതി വരെ. ഒരു ദിവസം പരമാവധി 100 പേര്‍ക്ക് മാത്രമേ ട്രെക്കിംഗ് അനുവദിക്കൂ. ഓണ്‍ലൈന്‍ രജിസ്ട്രേഷന് ജനുവരി പത്താം തീയതി മുതല്‍, ഒരു ദിവസം 70 പേര് എന്ന കണക്കില്‍ തുടങ്ങും. ഒരു ദിവസം 30 പേരില്‍ കൂടാതെ ഓഫ്ലൈന് ബുക്കിംഗ് തിരുവനന്തപുരം വൈല്‍ഡ് ലൈഫ് വാര്ഡന് അനുവദിക്കാം. ഓഫ് ലൈന്‍ ബുക്കിംഗ്, ട്രെക്കിംഗ് തീയതിക്ക് ഒരു ദിവസം മുന്‍പ് മാത്രമേ നടത്താന്‍ സാധിക്കൂ. ഭക്ഷണം ഇല്ലാതെ ഇക്കോ ഡെവലപ്മെന്റ് ചാര്‍ജ് അടക്കം 2500 രൂപയാണ് ട്രെക്കിംഗ് ഫീസ് എന്ന് വനംവകുപ്പ് അറിയിച്ചു.
ഓണ്‍ലൈന്‍ രജിസ്ട്രേഷന് ഫോട്ടോയും, സര്‍ക്കാര്‍ അംഗീകരിച്ച ഐഡി ഓണ്‍ലൈനായി അപ്ലോഡ് ചെയ്യേണ്ടതാണ്. 14 വയസു മുതല്‍ 18 വയസു വരെയുള്ളവര്‍ക്ക് രക്ഷാകര്‍ത്താവിനോടൊപ്പമോ രക്ഷിതാവിന്റെ അനുമതി പത്രത്തോടൊപ്പമോ മാത്രമാണ് യാത്ര അനുവദിക്കൂ. ഏഴു ദിവസത്തിനകം എടുത്ത ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ട്രെക്കിംഗ് ആരംഭിക്കുന്നതിന് മുന്‍പായി ഹാജരാക്കണം. ഫസ്റ്റ് എയിഡ് കിറ്റ്, അപകട ഇന്‍ഷൂറന്‍സ് എന്നിവ ട്രെക്കിംഗിന് വരുന്നവര്‍ ഉറപ്പുവരുത്തണം. പ്രതികൂല കാലാവസ്ഥ, വന്യജീവി ആക്രമണ സാധ്യത എന്നിവയുണ്ടെങ്കില്‍ ഏത് സമയത്തും ട്രെക്കിംഗ് നിര്‍ത്തി വയ്ക്കുമെന്നും വനംവകുപ്പ് അറിയിച്ചു.
വിശദവിവരങ്ങള്‍ക്ക്: വൈല്‍ഡ് ലൈഫ് വാര്ഡന്, തിരുവനന്തപുരം: 0471-2360762.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]