

ഫേഷ്യല്‍ ചെയ്യാനെത്തിയ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം; ബ്യൂട്ടി പാര്‍ലര്‍ ഉടമ അറസ്റ്റില്‍
തിരുവനന്തപുരം: പേരൂര്‍ക്കടയിലെ ബ്യൂട്ടി പാര്‍ലറില്‍ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം.
പേരൂര്‍ക്കട ലേഡിസോള്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയായ ജി രതീഷ് അറസ്റ്റിലായി.
ഫേഷ്യല്‍ ചെയ്യാനെത്തിയ യുവതിക്കെതിരെ ഇയാള്‍ അതിക്രമം നടത്തുകയായിരുന്നു. മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഒറ്റയ്ക്ക് പാര്‍ലറിലെത്തിയ യുവതിയെ പ്രതി കടന്നുപിടിക്കുകയായിരുന്നു. ബ്യൂട്ടി പാര്‍ലറില്‍ നിന്ന് ഉടന്‍ ഓടിരക്ഷപ്പെട്ട യുവതി അപ്പോള്‍ തന്നെ പേരൂര്‍ക്കട പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്കി. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി ഇയാളെ കോടതിയില്‍ ഹാജരാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]