ആലപ്പുഴ – വാഹനാപകടവുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് മർദ്ദനമേറ്റയാൾ മരിച്ചു. ആലപ്പുഴ ജില്ലയിലെ ഹരിപ്പാടാണ് സംഭവം. വീയപുരം കാരിച്ചാൽ തുണ്ടിൽ ടി.എം ജോസഫ് എന്ന ജോസ് (62) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് ഏഴരയോടെയാണ് സംഭവം. ജോസഫിനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ വീയപുരം നന്ദൻകേരിൽ കോളനിയിൽ ദയാനന്ദനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് പറഞ്ഞു.
2024 January 6
title_en:
Argument over car accident; victim died
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]