തമിഴ്ജനതയെ ഏറെ ദുഖത്തിലാഴ്ത്തിയ സംഭവമായിരുന്നു ഡി.എം.ഡി.കെ. സ്ഥാപകനും മുന്‍ പ്രതിപക്ഷ നേതാവും നടനുമായ വിജയകാന്തിന്റെ വിയോഗം. മറീന കടല്‍ക്കരയ്ക്കടുത്ത ഐലന്‍ഡ് ഗ്രൗണ്ടില്‍ വിജയകാന്തിന്റെ ഭൗതികശരീരം പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ സിനിമാ പ്രവര്‍ത്തകരും രാഷ്ട്രീയനേതാക്കളും പൊതുജനങ്ങളുമുള്പ്പെടെ 15 ലക്ഷം ആളുകളാണ് ക്യാപ്റ്റന്‍ ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയത്.
ചടങ്ങില്‍ നേരിട്ട് പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ സോഷ്യല്‍ മീഡിയയിലൂടെ ദു:ഖം രേഖപ്പെടുത്തി. നടന്മാരായ വിജയും രജനികാന്തുമെല്ലാം ക്യാപ്റ്റന്റെ ഭൗതികശരീരത്തിന് മുന്നില്‍ കണ്ണീരൊഴുക്കി. ഇപ്പോഴിതാ വിജയകാന്തിന് അന്തിമോപചാരവുമായി അദ്ദേഹത്തിന്റെ സ്മാരകത്തില്‍ എത്തിയ നടന് സൂര്യയുടെ വീഡിയോ പ്രചരിക്കുകയാണ്.
വിജയകാന്തിന്റെ മരണസമയത്ത് സൂര്യ വിദേശത്ത് ആയിരുന്നു. അദ്ദേഹത്തിന്റെ സ്മാരകത്തിലെത്തിയ സൂര്യ പ്രിയനടന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ കണ്ണീരടക്കാന്‍ സാധിക്കാതെ വികാരാധീനനാകുന്നത് വീഡിയോയില്‍ കാണാം. വിജയകാന്തിന്റെ വസതിയിലെത്തി കുടുംബാംഗങ്ങളെയും സൂര്യ സന്ദര്‍ശിച്ചു. സൂര്യയുടെ സഹോദരനും നടനുമായ കാര്‍ത്തിയും ഒപ്പമുണ്ടായിരുന്നു.
സൂര്യയും വിജയകാന്തും തമ്മില്‍ വര്‍ഷങ്ങളുടെ അടുപ്പമുണ്ട്. സൂര്യയുടെ ആദ്യകാല ചിത്രമായ പെരിയണ്ണയില്‍ വിജയകാന്ത് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഒരു കണ്ണില്‍ ധൈര്യവും മറ്റൊരു കണ്ണില്‍ അനുകമ്പയുമായി ജീവിച്ച അപൂര്‍വ്വ കലാകാരനായിരുന്നു വിജകാന്തെന്ന് സൂര്യ അദ്ദേഹത്തിന്റെ വിയോഗ വാര്‍ത്ത അറിഞ്ഞപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]