
ചെന്നൈ: തെന്നിന്ത്യയിലെ പ്രമുഖ പ്രൊഡക്ഷൻ ഹൗസായ ലൈക പ്രൊഡക്ഷൻസ്, തെന്നിന്ത്യയിലെ തന്നെ ശ്രദ്ധേയമായ നിർമ്മാണ വിതരണ കമ്പനിയായ ശ്രീ ഗോകുലം മൂവീസുമായി പുതിയ ചിത്രത്തിന്റെ കേരള വിതരണത്തിനായി വീണ്ടും കൈകോർക്കുന്നു. ഇന്ന് ചെന്നൈയിൽ നടന്ന ലൈക്ക പ്രൊഡക്ഷൻസിന്റെ ഏറ്റവും പുതിയ ചിത്രമായ ‘മിഷൻ ചാപ്റ്റർ – 1’ന്റെ ലോഞ്ചിങ് വേളയിലാണ് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.
തമിഴ്നാട്ടിലെ മാത്രമല്ല ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന നമ്പർ വൺ പ്രൊഡക്ഷൻ ഹൗസുകളിലൊന്നാണ് ലൈക പ്രൊഡക്ഷൻസ്. ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിൻ സെൽവൻ’ന് ശേഷം രജനികാന്ത് നായകനായെത്തുന്ന രണ്ട് ചിത്രങ്ങളും കമൽഹാസൻ നായകനാവുന്ന ‘ഇന്ത്യൻ 2’ഉം, ‘ഇന്ത്യൻ 3’യും, അജിത്തിന്റെ ‘വിടാ മുയർച്ചി’ തുടങ്ങി എട്ടോളം ചിത്രങ്ങളാണ് ഇവരുടേതായ് റിലീസിന് തയ്യാറെടുക്കുന്നത്. മലയാളത്തിലേക്ക് വരികയാണെങ്കിൽ, മോഹൻലാൽ ചിത്രം ‘എമ്പുരാൻ’ന്റെ സഹനിർമ്മാണവും, ദിലീപിന്റെ 150 ആം ചിത്രം നിർമ്മിക്കുന്നതും ലൈക്ക പ്രൊഡക്ഷൻസാണ്.
ലൈക പ്രൊഡക്ഷൻസിന്റെ ഇൻഡസ്ട്രിയൽ ഹിറ്റായ പൊന്നിയൻ സെൽവൻ 1 & 2 ഉൾപ്പെടെ കഴിഞ്ഞ 6 ചിത്രങ്ങൾ കേരളത്തിൽ വിതരണത്തിനെത്തിച്ചത് ശ്രീ ഗോകുലം മൂവീസാണ്. ഗോകുലം മൂവീസിന്റെ വിതരണ രംഗത്തുള്ള വ്യത്യസ്തമായ മാർക്കറ്റിംങ് രീതികളിൽ ലൈക പ്രൊഡക്ഷൻസ് പൂർണ്ണ സംതൃപ്തരാണ്.
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ചിട്ടി ഫണ്ട് നെറ്റ്വർക്കുകളിലൊന്നായ ശ്രീ ഗോകുലം ചിട്ടി ഫണ്ടിന്റെ എന്റർടെയ്ൻമെന്റ് ഡിവിഷനാണ് ശ്രീ ഗോകുലം മൂവീസ്. ചെന്നയിൽ ഇന്ന് നടന്ന മിഷൻ ചിത്രത്തിന്റെ ലോഞ്ച് ഇവൻറ്റിൽ മുഖ്യാതിഥി ഗോകുലം മൂവീസിന്റെ പ്രപ്രൈറ്റർ ശ്രീ ഗോകുലം ഗോപാലനായിരുന്നു.
ഷാരൂഖ് ഖാൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘ജവാൻ’ കേരളത്തിലും തമിഴ് നാട്ടിലും വിതരണത്തിനെത്തിച്ചത് ശ്രീ ഗോകുലം മൂവീസാണ്. വർഷങ്ങളായി തന്റെ ചിത്രങ്ങളുടെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കാതിരുന്ന ഷാരൂഖ് ഖാൻ ചെന്നൈയിൽ ഗോകുലം ഗോപാലന്റെ ക്ഷണപ്രകാരം ശ്രീ ഗോകുലം മൂവീസ് ഒരുക്കിയ പ്രൊമോഷൻ പരിപാടിയിൽ പങ്കെടുത്തിരുന്നു. ‘ജവാൻ’ന്റെ വിജയത്തിന് ശേഷം ഷാരൂഖ് ഖാൻ മാസ്മരിക വേഷത്തിലെത്തുന്ന ‘ഡങ്കി’യുടെ കേരള തമിഴ്നാട് വിതരണം ശ്രീ ഗോകുലം മൂവീസ് തന്നെയാണ് നിർവ്വഹിച്ചത്.
ഒരിക്കൽ ശ്രീ ഗോകുലം മൂവീസുമായി ചേർന്ന് ബിസിനസ്സ് ചെയ്തു കഴിഞ്ഞാൽ നിർമ്മാതാക്കളും പ്രൊഡക്ഷൻ കമ്പനികളും ഞങ്ങളിൽ നിന്ന് വിട്ട് പോവാറില്ല എന്നതാണ് സത്യം. അത്രമാത്രം ആത്മബന്ധവും വ്യക്തബന്ധവും സൂക്ഷിക്കുന്ന ഒരു മാനേജുമെന്റും കമ്പനിയുമാണ് ശ്രീ ഗോകുലം മൂവീസിനുള്ളത്. അതുതന്നെയാണ് ശ്രീ ഗോകുലം ഗോപാലന്റെ ദീർഘ വീക്ഷണവും. ഗോകുലം മൂവീസിന്റെ എക്സിക്ക്യൂട്ടിവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി പറഞ്ഞു.
അരുൺ വിജയിയെ നായകനാക്കി വിജയ് സംവിധാനം ചെയ്ത ‘മിഷൻ ചാപ്റ്റർ-1’ പൊങ്കൽ റിലീസ് ആയി ജനുവരി 12ന് പ്രദർശനത്തിനെത്തും. ആമി ജാക്സണും നിമിഷ സജയനുമാണ് നായികമാരായി എത്തുന്നത്. പിആർഒ: ശബരി.
Last Updated Jan 6, 2024, 2:12 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]