എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ കയ്യേറ്റം ചെയ്ത യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടി. യൂത്ത് കോണ്‍ഗ്രസ് തൃക്കാക്കര വെസ്റ്റ് മണ്ഡലം പി എം നഫാഫ്, നിസാമുദ്ദീന്‍ എന്നിവരെ ആറ് മാസത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം ചൂണ്ടിക്കാട്ടിയാണ് നടപടി.
തൃക്കാക്കരയില്‍ എ ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള പോര് പരസ്യമാവുകയാണെന്ന് സൂചിപ്പിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള നടപടി. എ ഗ്രൂപ്പിലെ പ്രവര്‍ത്തകരാണ് ഡിസിസി ഓഫീസിലെത്തി ഡിസിസി അധ്യക്ഷന്‍ നേരെ പ്രതിഷേധിച്ചത്. ഇതിന് തിരിച്ചടിയായാണ് ഐ ഗ്രൂപ്പുകാരാനായ മുഹമ്മദ് ഷിയാസ് പ്രവര്‍ത്തകര്‍ക്ക് നേരെ നടപടിയെടുത്തിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാക്കളെയാണ് പുറത്താക്കിയതെങ്കിലും ഉമാ തോമസിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചവരെയാണ് പുറത്താക്കിതയെന്നാണ് എ ഗ്രൂപ്പിന്റെ ആരോപണം.
Story Highlights: Ernakulam DCC suspends activists for assaulting Muhammad Shiyas
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]