
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം- സിവിൽ സപ്ലൈസ് സംഭരിച്ച നെല്ലിന്റെ പണത്തിനായി കർഷകർ സമര നടപടികളിലേക്ക്. സിവിൽ സപ്ലൈസ് സംഭരിച്ച നെല്ലിന്റെ പണം ഉടൻ നൽകണമെന്നാവശ്യപ്പെട്ട് ജനുവരി 10 ന് അപ്പർ കുട്ടനാട് കാർഷിക വികസന സമിതിയുടെ നേതൃത്വത്തിൽ സപ്ലൈകോ ഓഫീസിനു മുന്നിൽ ധർണ നടത്തും.
2023 ലെ വിരിപ്പ് കൃഷിയുടെ കൊയ്ത്തുമായി ബന്ധപ്പെട്ട സപ്ലൈകോ കോട്ടയം ജില്ലയിൽ നിന്നും ഏതാണ്ട് 7000 ത്തോളം കർഷകരിൽ നിന്നായി രണ്ടു ലക്ഷത്തിനും മേൽ കിന്റൽ നെല്ലാണ് സംഭരിച്ചിരിക്കുന്നത്. അവസാന കണക്ക് സപ്ലൈകോയിൽ നിന്നും ലഭ്യമായിട്ടില്ല. 2500 കർഷകർക്കാണ് പണം കിട്ടിയിട്ടുള്ളത്. ബാക്കിയുള്ളവരുടെ പണം ലഭ്യമായിട്ടില്ല. സപ്ലൈകോയുടെ ഭാഗത്തു നിന്നുളള വീഴ്ച്ചമൂലമാണ് പണം ലഭിക്കാത്തത്.
കഴിഞ്ഞ സീസണിലെ പ്രതിസന്ധിയുടെ സമയത്ത് തന്നെ അപ്പർകുട്ടനാട് കാർഷിക വികസന സമിതി ഇടപെട്ട് ഇനി വരുന്ന സീസണുകളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുവാൻ നടപടി കൈക്കൊള്ളണം എന്ന് അഭ്യർഥിച്ചതാണ്.സാമ്പത്തികമായി ഏറ്റവും പിന്നോക്കം നിൽക്കുന്ന നെൽകൃഷി മേഖലയിൽ ഇങ്ങനെയുള്ള സംഭവവികാസങ്ങൾ ഉണ്ടാകുമ്പോൾ കൃഷിക്കാർ ഗുരുതരമായ കടക്കണിയിൽ അകപ്പെടുകയാണ് ചെയ്യുന്നത്. അത് ഗുരുതരമായ മറ്റു പ്രത്യാഘാതങ്ങൾ സമൂഹത്തിൽ സൃഷ്ടിക്കുകയും ചെയ്യുന്നു.നവ കേരളത്തിൽ ഏറ്റവും പ്രധാന പങ്കു കാർഷികമേഖലയ്ക്കും കർഷകർക്കും ഉണ്ടെന്നുള്ളത് മറന്നുപോകരുതെന്ന് സംഘടനാ നേതാക്കൾ ചൂണ്ടികാട്ടി.
സെക്രട്ടറി എം. കെ ദിലീപ്, കെ.ടി തോമസ്, എം.കെ ഗോപി, ജേക്കബ് തോമസ്, സത്യൻ വി.ആർ, സാബു സി.വി, ടോമി തുരുത്തുമാലിൽ, പി.എസ് ശശാങ്കൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.