
ദമാം- പ്രവാസി കുടുംബങ്ങൾക്ക് ആഹ്ലാദത്തിന്റെയും, ഒത്തൊരുമയുടെയും, സ്നേഹത്തിന്റെയും ഉത്സവം തീർത്ത് ദമാം നവയുഗം സാംസ്ക്കാരികവേദി കുടുംബവേദിയുടെ കുടുംബസംഗമം അരങ്ങേറി. ദമാം സിഹാത്തിലെ ആൻനഖ് യാ ഫാം ഹൗസിൽ രാവിലെ 10 മുതൽ വൈകുന്നേരം 8.30 മണി വരെ അരങ്ങേറിയ കുടുംബ സംഗമത്തിൽ, ഒട്ടേറെ പ്രവാസി കുടുംബങ്ങൾ പങ്കെടുത്തു.
കുടുംബ സംഗമത്തോടനുബന്ധിച്ചു നടന്ന യോഗത്തിൽ നവയുഗം കുടുംബവേദി പ്രസിഡന്റ് പദ്മനാഭൻ മണിക്കുട്ടൻ അധ്യക്ഷത വഹിച്ചു. നവയുഗം കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ജമാൽ വില്യാപ്പള്ളി കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. നവയുഗം ജനറൽ സെക്രട്ടറി എം.എ വാഹിദ് കാര്യറ, കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടൻ, കുടുംബവേദി സെക്രട്ടറി ശരണ്യ ഷിബു എന്നിവർ സംസാരിച്ചു. രാവിലെ മുതൽ തന്നെ കുട്ടികൾക്കും, സ്ത്രീകൾക്കും, കുടുംബങ്ങൾക്കും ഉള്ള വിവിധ മത്സരങ്ങൾ ഇൻഡോർ ഹാളിലും, ഔട്ട്ഡോർ സ്റ്റേഡിയത്തിലുമായി അരങ്ങേറി. വിവിധ മത്സരങ്ങളിലും, കലാ പരിപാടികളിലും ആവേശപൂർവം കുടുംബങ്ങളും കുട്ടികളും പങ്കെടുത്തു. വൈകുന്നേരം വിവിധ ഗാന, നൃത്ത, നാടക, വാദ്യോപകരണ കലാ പരിപാടികൾ കോർത്തൊരുക്കിയ കലാസന്ധ്യ അരങ്ങേറി. കുടുംബസംഗമത്തോടനുബന്ധിച്ചു മെഡിക്കൽ ക്യാമ്പും നടന്നു. മത്സര വിജയികളായവർക്ക് നവയുഗം നേതാക്കൾ സമ്മാനങ്ങൾ വിതരണം ചെയ്തു. കേക്ക് മുറിച്ചു പുതുവർഷ ആശംസകൾ പങ്കുവെച്ചു കൊണ്ട് കുടുംബസംഗമം പരിപാടി അവസാനിച്ചു.
കുടുംബസംഗമം പരിപാടിയ്ക്ക് നവയുഗം നേതാക്കളായ ബിനുകുഞ്ഞു, സന്തോഷ് ചെങ്ങോലിക്കൽ, അബ്ദുൽ ലത്തീഫ് മൈനാഗപ്പള്ളി, ഷിബു കുമാർ, ഗോപകുമാർ, ബിജു വർക്കി, പ്രിജി കൊല്ലം, രാജൻ കായംകുളം, റിയാസ്, റഷീദ് പുനലൂർ, രവി ആന്ത്രോട്, കൃഷ്ണൻ പ്രേരാമ്പ്ര, ഷഫീഖ്, സജീഷ് പട്ടാഴി, ഷീബ സാജൻ, മഞ്ജു അശോക്, സംഗീത ടീച്ചർ, അമീന റിയാസ്, രഞ്ജിത പ്രവീൺ, സുറുമി, ഷെമി ഷിബു എന്നിവർ നേതൃത്വം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]


