

വ്യക്തി വൈരാഗ്യവും മദ്യപാനത്തിനിടെയുണ്ടായ തർക്കവും ; ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു: ആക്രമിച്ചത് ബൈക്കിലെത്തിയ സംഘം, മൂന്നു പേർ കസ്റ്റഡിയിൽ
സ്വന്തം ലേഖകൻ
പാലക്കാട്: പാലക്കാട് ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു. വണ്ണാമട സ്വദേശി നന്ദകുമാറിനാണ്(26) പരിക്കേറ്റത്. പൊള്ളാച്ചി ഗോപാലപുരത്തുവച്ചാണ് ആക്രമണമുണ്ടായത്.
ബൈക്കിലെത്തിയ മൂന്നംഗ സംഘം ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.തലയ്ക്കും കൈയ്ക്കും പരുക്കേറ്റ നന്ദകുമാറിനെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ആക്രമണം നടത്തിയ വണ്ണാമട സ്വദേശികളായ മൂന്നുപേരെ പൊള്ളാച്ചി പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യക്തി വൈരാഗ്യവും മദ്യപാനത്തിനിടെയുണ്ടായ തർക്കവുമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]