
മദ്യമില്ല എന്ന ഒറ്റക്കാരണം പറഞ്ഞ് സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാത്തതിന് വൻ വിമർശനം കേട്ടുകൊണ്ടിരിക്കുകയാണ് ഒരു യുവാവ്. റെഡ്ഡിറ്റിലാണ് മദ്യം ഇല്ലാത്തത് കാരണം താൻ സുഹൃത്തിന്റെ കല്യാണത്തിന് പങ്കെടുത്തില്ല എന്ന് ഒരാൾ പറഞ്ഞിരിക്കുന്നത്. ഇതുപോലെ, വിചിത്രമായ അനേകം അനുഭവങ്ങൾ പലരും റെഡ്ഡിറ്റിൽ പങ്കുവയ്ക്കാറുണ്ട്.
ഇയാൾ പറയുന്നത് തങ്ങൾ സുഹൃത്തുക്കൾക്ക് വലിയ താല്പര്യം ഒന്നുമില്ലാത്ത ആളെയാണ് കൂട്ടുകാരൻ വിവാഹം കഴിക്കുന്നത്. എന്നാൽപ്പോലും ആ വിവാഹത്തിൽ പങ്കെടുക്കണം എന്ന് തങ്ങളെല്ലാം കരുതിയിരുന്നു. ഡിസംബർ 31 -നായിരുന്നു വിവാഹം. എന്നാൽ, മദ്യമില്ലാതെയാണ് വിവാഹത്തിന്റെ ആഘോഷങ്ങൾ പ്ലാൻ ചെയ്തത്. ആ വിവരം അറിഞ്ഞതോടെ തങ്ങൾ ആകെ നിരാശരായി എന്നാണ്.
അതും പുതുവത്സരത്തിന്റെ തലേദിവസം എങ്ങനെ മദ്യപിക്കാതിരിക്കും എന്നാണ് ഭൂരിഭാഗം ആളുകളേയും പോലെ ഇയാളുടെയും ചോദ്യം. പുതുവത്സരത്തലേന്നുള്ള വിവാഹമായത് കൊണ്ട് വളരെ സന്തോഷത്തിലാണ് എല്ലാവരും വിവാഹത്തിൽ പങ്കെടുക്കാൻ കാത്തിരുന്നത്. എന്നാൽ, ആഘോഷത്തിൽ മദ്യം വിളമ്പുന്നില്ല എന്ന വിവരം അവസാനമാണ് അറിയിച്ചത്. അത് നേരത്തെ അറിയിക്കാനുള്ള മാന്യത പോലും കൂട്ടുകാരൻ കാണിച്ചില്ല എന്നാണ് ഇയാളുടെ പരാതി. വിവാഹത്തിന് മദ്യം കിട്ടില്ല എന്ന വിവരം അറിഞ്ഞതോടെ ഇയാൾ സുഹൃത്തുക്കളുടെ സംഘത്തിലെ എല്ലാവരേയും ഈ വിവരം അറിയിച്ചു. അതോടെ, തന്നെപ്പോലെ മറ്റ് പലരും വിവാഹത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ചു എന്നും ഇയാൾ പറയുന്നുണ്ട്.
എന്നാൽ, അതേസമയം തന്നെ ഈ അവസാന നിമിഷം നിരവധിപ്പേർ കല്ല്യാണത്തിന് പങ്കെടുക്കില്ല എന്ന് അറിയിച്ചതോടെ വരനും അത് വലിയ നഷ്ടമുണ്ടാക്കി. വരൻ അത് തങ്ങളെ അറിയിച്ചു എന്നും റെഡ്ഡിറ്റ് യൂസർ പറയുന്നുണ്ട്.
എന്തൊക്കെ പറഞ്ഞാലും, സൗഹൃദത്തേക്കാൾ വലുതായിരുന്നോ നിങ്ങൾക്ക് മദ്യം എന്നാണ് യുവാവിന്റെ പോസ്റ്റ് കണ്ട് മിക്കവരും പ്രതികരിച്ചിരിക്കുന്നത്. അല്ലെങ്കിൽ ആരെങ്കിലും മദ്യമില്ല എന്ന ഒറ്റക്കാരണം പറഞ്ഞ് വിവാഹത്തിന് പോവാതിരിക്കുമോ എന്നും ആളുകൾ ചോദിക്കുന്നു. ശരിയാണല്ലേ? മദ്യം വിളമ്പാത്ത ഒറ്റക്കാരണം കൊണ്ട് ആരാണ് അടുത്ത കൂട്ടുകാരന്റെ വിവാഹം ഒഴിവാക്കുക?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
Last Updated Jan 4, 2024, 6:06 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]