
കോട്ടയം: കർണാടക ഉഡുപ്പി സെന്റ്മേരീസ് ദ്വീപിന് സമീപം രണ്ട് മലയാളി വിദ്യാർഥികൾ കടലിൽ മുങ്ങിമരിച്ചു. ഒരാളെ കാണാതായി. വിനോദ സഞ്ചാരത്തിന് പോയ കോട്ടയം ഏറ്റുമാനൂർ മംഗളം എൻജിനിയറിംഗ് കോളജിലെ അവസാന വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥികളാണ് അപകടത്തിൽ പെട്ടത്. അലൻ റെജി(22), അമൽ സി അനിൽ(22) എന്നിവരാണ് മരിച്ചത്.
ഇന്നലെ വൈകിട്ടാണ് മംഗളം എൻജിനിയറിംഗ് കോളജിൽനിന്ന് നാല് അധ്യാപകരും നൂറോളം വിദ്യാർഥികളും അടങ്ങുന്ന സംഘം രണ്ടു ബസുകളിലായി യാത്ര പുറപ്പെട്ടത്. ഉഡുപ്പി, മംഗളൂരു, കൂർഗ് എന്നിവടങ്ങളിലേക്കായിരുന്നു യാത്ര. ഇന്ന് രാവിലെയാണ് ഇവർ ഉഡുപ്പിയിൽനിന്ന് ബോട്ടിൽ സെന്റ് മേരീസ് ദ്വീപിലെത്തിയത്.
പാറയിൽ നിൽക്കുമ്പോൾ ശക്തമായ തിരയിൽ വിദ്യാർഥികൾ പെടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ആന്റണി ഷെനോയി എന്ന വിദ്യാർഥിക്കായി തിരച്ചിൽ തുടരുകയാണ്. മൃതദേഹങ്ങൾ മണിപ്പാൽ കിംസ് ആശുപത്രിയിലേക്ക് മാറ്റി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]