
കൊച്ചി> വിദേശത്തെ തിരക്കുകള്‍ക്കിടയിലും സിപിഐ എം പാര്‍ടി കോണ്‍ഗ്രസിനായി വീഡിയോ ആല്‍ബം നിര്‍മിച്ച് മുന്‍കാല എസ്എഫ്ഐ പ്രവര്ത്തകന്. മഹാരാജാസ് കോളേജിലെ മുന്‍ യൂണിറ്റ് സെക്രട്ടറിയായ സുബിനാണ് പാര്‍ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് വിപ്ലവഗാനത്തിന് ദൃശ്യാവിഷ്കാരം ഒരുക്കിയിരിക്കുന്നത്.
നിലവില്‍ അമേരിക്കയിലാണ് സുബിന് താമസിക്കുന്നത്.കഴിഞ്ഞ വര്‍ഷത്തെ നിയമസഭ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലുള്ളതിനേക്കാള് മികവോടെയാണ് അമേരിക്കയിലിരുന്ന് സുബിന് പ്രവര്‍ത്തിച്ചതെന്ന് പി രാജീവ് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറയുന്നു.
വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ എഴുതിയ വരികള്‍ക്ക് റിനില്‍ ഗൗതമാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഫ്രണ്ട്സ് ഓഫ് കേരളയുടെ നേതൃത്വത്തിലാണ് ആല്‍ബം പുറത്തിറക്കിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]