
ഭക്ഷണത്തിൽ പല വെറൈറ്റികളുമുണ്ട്. അതിൽ തന്നെ നമ്മെ അത്ഭുതപ്പെടുത്തുന്ന, എങ്ങനെയെങ്കിലും രുചിച്ചു നോക്കാൻ സാധിച്ചെങ്കിലെന്ന് കൊതിപ്പിക്കുന്ന അനേകം ഭക്ഷണങ്ങൾ കാണും. എന്തായാലും ഈ പിസ കാണുമ്പോൾ ആർക്കായാലും തോന്നും, ഒന്ന് ടേസ്റ്റ് ചെയ്യാൻ കിട്ടിയെങ്കിലെന്ന്. നിങ്ങളൊരു പിസാ പ്രേമിയോ, ചീസ് പ്രേമിയോ ആണെങ്കിൽ പറയുകയേ വേണ്ട.
ഇനി, എന്താണ് ഈ പിസയുടെ പ്രത്യേകത എന്നല്ലേ? ഈ പിസയുണ്ടാക്കാനായി ഉപയോഗിച്ചിരിക്കുന്നത് 1001 വ്യത്യസ്ത തരം ചീസാണ്. വിശ്വസിക്കാൻ പ്രയാസം തോന്നുന്നുണ്ട് അല്ലേ? എന്നാൽ, സംഗതി സത്യമാണ്. ലോകത്തിൽ ഇത്തരത്തിൽ ഈ ഒരൊറ്റ പിസയേ കാണൂ. ഫ്രഞ്ച് ഷെഫുമാരായ ബെനോയിറ്റ് ബ്രൂവലും ഫാബിയൻ മൊണ്ടെലാനിക്കോയുമാണ് ഈ മാസ്റ്റർപീസ് പിസ നിർമ്മിച്ചതിന് പിന്നിൽ. എന്തായാലും ഈ വെറൈറ്റി പിസ ഗിന്നസ് വേൾഡ് റെക്കോർഡിലും ഇടം പിടിച്ചു കഴിഞ്ഞു. അതോടെ ലോകത്തിലാകെയും ഭക്ഷണപ്രേമികൾ ഈ പിസയെ ശ്രദ്ധിച്ചു തുടങ്ങി.
യൂട്യൂബറായ Florian OnAir, ചീസ് മേക്കറായ സോഫീ ഹതാത് റിച്ചാർഡ് ലൂണ എന്നിവരോടൊപ്പം ചേർന്നാണ് ഫ്രഞ്ച് ഷെഫുമാർ ഇങ്ങനെയൊരു പരീക്ഷണം നടത്തിയത്. ആ പാചക പരീക്ഷണം എന്തായാലും വെറുതെയായില്ല. 940 തരം ഫ്രഞ്ച് ചീസും, 61 തരം ഇന്റർനാഷണൽ ചീസും ഉപയോഗിച്ചാണ് ഈ പിസ നിർമ്മിച്ചിരിക്കുന്നത്. വളരെ ശ്രദ്ധിച്ചാണ് ഈ പിസ നിർമ്മിച്ചിരിക്കുന്നത് എന്ന് ഷെഫുമാർ പറയുന്നു.
ബ്രൂവൽ വളരെ വ്യത്യസ്തമായ ചീസുകളെ കുറിച്ച് മനസിലാക്കാനും അത് ശേഖരിക്കാനും മറ്റുമായി അഞ്ചുമാസം ഫ്രാൻസിലുടനീളം യാത്ര നടത്തിയതായി പറയുന്നു. ഏറ്റവും കൂടുതൽ വ്യത്യസ്തമായ ചീസ് പ്രദർശിപ്പിച്ചതിന് 2016-ൽ ബ്രൂവൽ റെക്കോർഡ് സ്ഥാപിച്ചിരുന്നു. ഏറ്റവും വെറ്റൈറിയിട്ടുള്ള വിവിധ പിസകളുണ്ടാക്കിയതിനും ബ്രൂവലിനും സംഘത്തിനും റെക്കോർഡുണ്ട്.
എന്തായാലും, ഈ വെറൈറ്റി പിസയും ഇപ്പോൾ ലോകമെമ്പാടുമുള്ള ഫുഡ്ഡീസിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
Last Updated Jan 3, 2024, 4:52 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]