

നാടൊരുമിച്ചു; സഹായവുമായി നിരവധി പേർ; ഫാമില്‍ വീണ്ടും പശുക്കള്‍; സന്തോഷാശ്രു പൊഴിച്ച് കുട്ടിക്കര്ഷകൻ; വികാരഭരിതനായി നടൻ ജയറാം; പശുക്കള്‍ ചത്തതിനെ ദുരന്തമായിക്കണ്ട് പ്രശ്നം മന്ത്രിസഭയില്‍ അവതരിപ്പിക്കുമെന്ന് മന്ത്രി ചിഞ്ചുറാണി
വെള്ളിയാമറ്റം: തീറ്റയായിക്കൊടുത്ത കപ്പത്തൊലിയില്‍ നിന്ന് വിഷബാധയേറ്റ് 13 പശുക്കള്‍ ചത്ത കുട്ടിക്കര്ഷകന് കരുതലായി നാടൊരുമിച്ചു.
മന്ത്രിമാര്‍, നേതാക്കള്‍, സിനിമാതാരങ്ങള്‍, വ്യവസായികള്‍ എന്നിങ്ങനെ ഒട്ടേറെപ്പേര്‍ കിഴക്കേപ്പറമ്പില്‍ മാത്യു ബെന്നിക്ക് (15) സഹായവുമായെത്തി.
ചൊവ്വാഴ്ച രാവിലെയാണ് മന്ത്രിമാരായ ജെ. ചിഞ്ചുറാണി, റോഷി അഗസ്റ്റിൻ എന്നിവര്‍ മാത്യുവിന്റെ വീട്ടിലെത്തിയത്. ഒരാഴ്ചയ്ക്കുള്ളില്‍ ഇൻഷുറൻസ് പരിരക്ഷയുള്ള ഏറ്റവും മികച്ച അഞ്ചുപശുക്കളെ സൗജന്യമായി മാത്യുവിന് നല്‍കുമെന്ന് ചിഞ്ചുറാണി പ്രഖ്യാപിച്ചു.
പശുക്കള്‍ ചത്തതിനെ ദുരന്തമായിക്കണ്ട് പ്രശ്നം മന്ത്രിസഭയില്‍ അവതരിപ്പിക്കും. കൂടുതല്‍ സഹായം നല്കാൻ ശ്രമിക്കുമെന്നും ചിഞ്ചുറാണി പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
മില്‍മ 45,000 രൂപ മാത്യുവിന് തിങ്കളാഴ്ച കൈമാറിയിരുന്നു. ഒരു മാസത്തേക്കുള്ള കാലിത്തീറ്റകൂടി നല്‍കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
ഉച്ചയോടെ സിനിമാനടൻ ജയറാമും വീട്ടിലെത്തി. പുതിയ പശുക്കളെ വാങ്ങാൻ അഞ്ചുലക്ഷത്തിന്റെ ചെക്കും കൈമാറി. പുതിയ സിനിമയുടെ പ്രചാരണത്തിനായി ചെലവഴിക്കാൻ വെച്ചിരുന്ന തുകയാണ് ജയറാം നല്‍കിയത്. പൃഥ്വിരാജ് രണ്ടുലക്ഷം നല്കി. മമ്മൂട്ടി ഒരുലക്ഷം രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
പി.ജെ. ജോസഫ് എം.എല്‍.എ. ഗിര്‍ ഇനത്തില്‍പ്പെട്ട പശുവിനെ സമ്മാനിച്ചു. മകൻ അപു ജോണ്‍ ജോസഫായിയാണ് പശുവിനെ വീട്ടിലെത്തിച്ചത്. ഡീൻ കുര്യാക്കോസ് എം.പി. 20000 രൂപയുടെ ചെക്ക് കൈമാറി.
ലുലു ഗ്രൂപ്പ് ചെയര്മാൻ എം.എ. യൂസഫലി അഞ്ചുലക്ഷം രൂപയുടെ സഹായം നല്കി. ഫെഡറല്‍ ബാങ്കും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ജിബിൻ ബേബി അഞ്ചുപശുക്കളെ വാങ്ങിനല്‍കുമെന്ന് അറിയിച്ചു. കേരള കര്‍ഷകസംഘം മൂലമറ്റം ഏരിയാകമ്മിറ്റിയും ഇടുക്കി ജില്ലാകമ്മിറ്റിയും ഒരു പശുവിനെ വീതം വാങ്ങിനല്‍കുമെന്ന് സംസ്ഥാനപ്രസിഡന്റ് എം. വിജയകുമാറും സെക്രട്ടറി വത്സൻ പനോളിയും അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]