
കൊച്ചി: ഏവിയേഷന്‍ മേഖലയില്‍ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് മികച്ച തൊഴിവസരങ്ങള്‍ ഒരുക്കി കളമശ്ശേരി അസാപ് കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്ക്. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നൈപുണ്യ വികസന ഏജന്‍സിയായ അസാപ് കേരളയുടെ കളമശ്ശേരി സ്കില്‍ പാര്‍ക്കില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 13 ഓളം വിദ്യാര്‍ഥികളാണ് കൊച്ചി, ബാംഗ്ലൂര്‍, ഹൈദരബാദ് എന്നീ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുകളില്‍ ജോലിയില്‍ പ്രവേശിച്ചത്. ജിഎംആര്‍ എവിയേഷന്‍ അക്കാദമിയും അസാപും സംയുക്തമായാണ് കോഴ്സ് സംഘടിപ്പിച്ചത്.
ഏഴ് പേര്‍ക്ക് കൊച്ചി അന്തരാഷ്ട്ര വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന ബേര്‍ഡ് വേള്‍ഡ് വൈഡ് ഫ്ലൈറ്റ് സര്‍വീസസ് എന്ന സ്ഥാപനത്തിലും, നാലുപേര്‍ക്ക് ഹൈദരാബാദ് ജി എം ആര് എയര്‍പോര്‍ട്ടിലും, രണ്ടുപേര്‍ക്ക് ഇന്‍ഡിഗോ എയര്ലൈന്സിലുമാണ് ജോലി ലഭിച്ചത്. കോഴ്സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് മുതല്‍ മൂന്ന് ലക്ഷം രൂപയോളം വാര്‍ഷിക വരുമാനം ലഭിക്കും.
ജനുവരിയില്‍ ആരംഭിക്കുന്ന എയര്‍ കാര്‍ഗോ ഓപേറേഷന്സ് എക്സിക്യൂട്ടിവ് കോഴ്സിലേക്ക് താല്പര്യമുള്ള ബിരുദധാരികള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. പ്രായപരിധി: 18 – 27 വയസ്സ്. കൂടുതല്‍ വിവരങ്ങള്‍ക്ക് +91 7907842415 , +91 8592976314
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]