

First Published Jan 2, 2024, 1:00 PM IST
ധാരാളം പോഷകഗുണങ്ങൾ അങ്ങിയ പഴവർഗമാണ് പപ്പായ. വിറ്റാമിൻ എ, സി, പൊട്ടാസ്യം, ഫൈബർ എന്നിവയാൽ സമ്പന്നമായ പപ്പായ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഫലപ്രദമാണ്. പപ്പായ പൊതുവെ ആരോഗ്യകരമായ ഭക്ഷണമായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും മറ്റ് ചില ഭക്ഷണങ്ങൾക്കൊപ്പം കഴിക്കുമ്പോൾ അവ ദോഷം ചെയ്യും. കാരണം, ചില ഭക്ഷണങ്ങളുടെ പ്രത്യേകിച്ച് പ്രോട്ടീനുകളുടെ ദഹനത്തെ തടസ്സപ്പെടുത്തുന്ന എൻസൈമുകൾ പപ്പായയിൽ അടങ്ങിയിട്ടുണ്ട്.
പപ്പായയ്ക്കൊപ്പം കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ…
ഒന്ന്…
പച്ച പപ്പായ കഴിക്കുന്നത് ദഹന പ്രശ്നങ്ങൾക്കും വയറുവേദനയ്ക്കും കാരണമാകും. പപ്പായയിൽ ഉയർന്ന അളവിൽ പപ്പൈൻ അടങ്ങിയിട്ടുണ്ട്. ഇത് ആമാശയത്തിലും അടിവയറ്റിലും വേദന ഉണ്ടാക്കാം.
രണ്ട്…
വെള്ളരിക്കയിൽ ജലാംശം കൂടുതലാണ്. പപ്പായയ്ക്കൊപ്പം വെള്ളരിക്ക കഴിക്കുന്നത് വയറുവേദന, വയറിളക്കം എന്നിവയ്ക്ക് കാരണമായേക്കാം.
മൂന്ന്…
മുന്തിരിക്ക് ഉയർന്ന അസിഡിറ്റി ഉള്ളതിനാൽ പപ്പായയ്ക്കൊപ്പം മുന്തിരി കഴിക്കുന്നത് അസിഡിറ്റിക്കും ഗ്യാസിനും കാരണമാകും. മുന്തിരിയുടെ ഉയർന്ന അസിഡിറ്റി, പപ്പായയുമായി സംയോജിപ്പിക്കുമ്പോൾ, ആമാശയത്തിലെ അസിഡിറ്റിക്ക് കാരണമായേക്കാം.
നാല്…
പാൽ, ചീസ്, വെണ്ണ അല്ലെങ്കിൽ തൈര് തുടങ്ങിയ പാലുൽപ്പന്നങ്ങൾ പപ്പായക്കൊപ്പം കഴിക്കുന്നത് ദഹനപ്രശ്നങ്ങൾക്കും വയറുവേദനയ്ക്കും കാരണമാകും. ദഹനത്തെ തടസ്സപ്പെടുത്തുകയും അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യുന്ന എൻസൈമുകൾ പപ്പായയിൽ അടങ്ങിയിട്ടുണ്ട്.
അഞ്ച്…
വറുത്ത ചിക്കൻ അല്ലെങ്കിൽ ഫ്രെഞ്ച് ഫ്രൈസ് പോലുള്ള വറുത്ത ഭക്ഷണങ്ങൾ പപ്പായയ്ക്കൊപ്പം കഴിക്കുന്നത് ദഹനക്കേടും വയറ്റിൽ അസ്വസ്ഥതകളും ഉണ്ടാക്കാം.
ആറ്…
ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങൾ പപ്പായയോടൊപ്പം കഴിക്കുന്നത് ദഹനപ്രശ്നങ്ങൾ ഉണ്ടാക്കുക ചെയ്യും. കാരണം അവയിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ആസിഡ് റിഫ്ലക്സ്, നെഞ്ചെരിച്ചിൽ, വയറുവേദന എന്നിവയ്ക്ക് കാരണമാകും.
ഏഴ്…
പപ്പായയ്ക്കൊപ്പം തക്കാളി കഴിക്കുന്നത് ദഹനപ്രശ്നങ്ങൾക്ക് കാരണമാകും. കാരണം അവയ്ക്ക് ഉയർന്ന അസിഡിറ്റി സ്വഭാവമുണ്ട്. തക്കാളിയും പപ്പായയും യോജിപ്പിച്ചാൽ ആസിഡ് റിഫ്ലക്സും നെഞ്ചെരിച്ചിലും ഉണ്ടാകാം.
എട്ട്…
പപ്പായയ്ക്കൊപ്പം എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് വയറുവേദന, വയറിളക്കം തുടങ്ങിയ ദഹന പ്രശ്നങ്ങൾക്ക് കാരണമാകും.
Last Updated Jan 2, 2024, 1:13 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]