
സ്ത്രീകളുടെ പ്രത്യുൽപാദന അവയവമായ അണ്ഡാശയത്തെ ബാധിക്കുന്ന അര്‍ബുദമാണ് ഒവേറിയന്‍ ക്യാന്‍സര്‍ അഥവാ അണ്ഡാശയ ക്യാന്‍സര്‍. അണ്ഡാശയത്തിലെ അര്‍ബുദകോശങ്ങളുടെ വളർച്ചയാണിത്. അണ്ഡാശയത്തിന്റെ ഉപരിതലത്തിലെ ആവരണത്തിലോ അണ്ഡം ഉത്പാദിപ്പിക്കുന്ന കോശങ്ങളിലോ അണ്ഡാശയത്തിന് ചുറ്റുമുളള കലകളിലോ അര്‍ബുദം ഉണ്ടാകാം. അണ്ഡാശയ ക്യാന്‍സര്‍ അല്ലെങ്കില്‍ ഒവേറിയന്‍ ക്യാന്‍സര്‍ പലപ്പോഴും കണ്ടെത്താന്‍ വൈകാറുണ്ട്.
രോഗ സാധ്യതയെ തടയാന്‍ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുകയും പുകയില, മദ്യം, അള്‍ട്രാവയലറ്റ് രശ്മികള്‍ എന്നിവയില്‍ നിന്ന് അകലം പാലിക്കുകയും ചെയ്യേണ്ടതാണ്. പതിവായുള്ള വ്യായാമവും സന്തുലിതമായ പോഷകാഹാരക്രമവും നിലനിര്‍ത്തുന്നത് അണ്ഡാശയ അര്‍ബുദത്തിന്റെ മാത്രമല്ല, പല രോഗങ്ങളുടെയും സാധ്യത കുറയ്ക്കും.
അണ്ഡാശയ ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍…
അടിവയറ്റില്‍ വലിയ മുഴ പോലെ പിണ്ഡം അനുഭവപ്പെടുന്നതും എപ്പോഴും വയറു വീര്‍ത്തിരിക്കുന്നതുമാണ് അണ്ഡാശയ ക്യാന്‍സറിന്റെ പ്രധാന ലക്ഷണങ്ങള്‍. അതുപോലെ വയറുവേദന, ഇടുപ്പു വേദന, ദഹനപ്രശ്നങ്ങൾ, വയറ്റിൽ ഗ്യാസ് അനുഭവപ്പെടുന്നത്, വയറിന്റെ വലുപ്പം കൂടുക, കടുത്ത മലബന്ധം, ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന വയറു വേദന, ക്രമം തെറ്റിയ ആർത്തവം, പുറം വേദന, അടിക്കടി മൂത്രം പോകൽ, ആർത്തവസമയത്തെ അസാധാരണ വേദന, കാലിൽ നീര്, വിശപ്പില്ലായ്മ, തൂക്കക്കുറവ്, മാസമുറ നിന്നതിനു ശേഷമുള്ള രക്തസ്രാവം, യുവതികളിലെ ആർത്തവമില്ലായ്മ, ശബ്ദവ്യതിയാനം, പെട്ടെന്ന് ശരീരഭാരം കുറയുക, മുടി കൊഴിച്ചിൽ, കടുത്ത ക്ഷീണം തുടങ്ങിയവയൊക്കെ ഇതിന്റെ ലക്ഷണമാകാം.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
Last Updated Jan 2, 2024, 5:45 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]