
കൊച്ചി: എറണാകുളം ജില്ലയില്‍ മാറ്റിവെച്ച നാലു മണ്ഡലങ്ങളിലെ നവകേരള സദസിന് തുടക്കമായി. ഇന്നും നാളെയുമായിട്ടാണ് നാലു മണ്ഡലങ്ങളിലെ നവകേരള സദസ് നടക്കുന്നത്. നവകേരള സദസിനായി എത്തുന്ന മുഖ്യമന്ത്രിക്കുനേരെ എറണാകുളത്ത് വിവിധയിടങ്ങളില്‍ ഇന്ന് കരിങ്കൊടി പ്രതിഷേധമുണ്ടായി. നവകേരളയാത്രയ്ക്കുനേരെയാണ് വീണ്ടും കരിങ്കൊടി പ്രതിഷേധമുണ്ടായത്. കൊച്ചി പാലാരിവട്ടത്തും മുളന്തുരുത്തിയിലുമാണ് കെ എസ് യു -യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
തൃക്കാക്കര മണ്ഡലത്തിലെ നവകേരള സദസില്‍ സംസാരിച്ച മുഖ്യമന്ത്രി ക്രൈസ്തവ സഭാ നേതാക്കളുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയെ വിമര്‍ശിച്ചു. സൗഹൃദം നടിക്കുന്നത് ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ മനുഷ്യർക്ക് ജീവൻ നഷ്ടപ്പെട്ടപ്പോൾ ചെറുവിരലനക്കാത്തവരാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു.മണിപ്പൂരിലെ ക്രൈസ്തവ വിശ്വാസികൾ ജീവിക്കണ്ട എന്ന് സംഘപരിവാർ തീരുമാനിച്ച അവസ്ഥയാണുള്ളത്. ക്രൈസ്തവ വിശ്വാസം സ്വീകരിച്ചത്തിന്റെ പേരിൽ ജീവൻ നഷ്ടപ്പെട്ടു പലർക്കും. മതനിരപേക്ഷ ചിന്താഗതിക്കാർ ആക്രമണത്തെ അപലപിച്ചു. ചില ഉന്നത സ്ഥാനീയർ ഞങ്ങൾ ഒന്നും അറിഞ്ഞില്ലേ എന്ന് പറഞ്ഞു നാല് വോട്ടിനായി കളിക്കുന്നു. അക്രമികളെ നിലക്ക് നിർത്താൻ ഒരു ചെറു വിരൽ അനക്കാത്ത ചില ഉന്നതനൊക്കെ 4നാലുവോട്ട് കിട്ടാൻ പറയുന്നത് കേട്ടാൽ എല്ലാവർക്കും മനസിലാവും. മണിപ്പൂരിൽ വംശഹത്യക്ക് സമാനമായ സംഭവമാണ് നടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വികസന പദ്ധതികളിൽ കേന്ദ്രവും സംസ്ഥാനവും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പിറവം മണ്ഡലത്തിലെ നവകേരള സദസില്‍ പറഞ്ഞു. ഇവിടെ അതിന് വിരുദ്ധമായാണ് കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നത്. ബി.ജെ.പിയുടെ മനസിനൊപ്പമായി കേരളത്തിലെ കോൺഗ്രസിന്റെ മനസെന്നും പിണറായി വിജയന് പറഞ്ഞു. കാനം രാജേന്ദ്രന്റെ നിര്യാണത്തെത്തുടർന്നാണ് എറണാകുളം ജില്ലയിൽ മാറ്റിവെച്ച നാലുമണ്ഡലങ്ങളിലെ നവകേരള സദസ് ഇന്നും നാളെയുമായി നടത്തുന്നത്.
Last Updated Jan 1, 2024, 7:10 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]