
അജിത്ത് നായകനായി വേഷമിട്ട് ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന ചിത്രം വിഡാ മുയര്‍ച്ചിയാണ്. സംവിധാനം മഗിഴ് തിരുമേനിയാണ്. ആക്ഷൻ ത്രില്ലറായിരിക്കും വിഡാ മുയര്‍ച്ചി. വിഡാ മുയര്‍ച്ചി എന്ന പുതിയ ചിത്രത്തിന്റെ ഒരു അപ്ഡേറ്റാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
അജിത്ത് നായകനാകുന്ന വിഡാ മുയര്‍ച്ചിയുടെ ഒടിടി റൈറ്റ്സ് നെറ്റ്ഫ്ലിക്സ് നേടിയപ്പോള്‍ ഓഡിയോ റൈറ്റ്സ് സോണി മ്യൂസിക് സൗത്തും സാറ്റലൈറ്റ് റൈറ്റ്സ് സണ്‍ ടിവിയുമാണ് എന്നാണ് പുതിയ അപ്ഡേറ്റ്. അസെര്ബെയ്ജാനിലാണ് അജിത്ത് നായകനാകുന്ന പുതിയ ചിത്രത്തിന്റെ നിലവില്‍ നടന്നുകൊണ്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. അജിത്തിന്റെ നായികയായി എത്തുന്നത് തൃഷയാണ്. വിഡാ മുയര്‍ച്ചിക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് താരത്തിന്റെ ആരാധകര്‍.
അജിത്ത് നായകനായി വേഷമിട്ടതില്‍ തുനിവാണ് ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയതും വലിയ ഹിറ്റായതും. മികച്ച വിജയമായി മാറിയിരുന്നു അജിത്ത് ചിത്രം തുനിവ്. സംവിധാനം നിര്‍വഹിച്ചത് എച്ച് വിനോദായിരുന്നു. ബാങ്ക് കൊള്ളയടിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു അജിത്ത് ചിത്രത്തിന്റെ പ്രമേയം.
ഹിറ്റ്മേക്കര് അറ്റ്ലിയുടെ ഒരു തമിഴ് ചിത്രത്തില്‍ അജിത്ത് നായകനാകും എന്ന് റിപ്പോര്‍ട്ടുണ്ട്. സുധ കൊങ്ങര പ്രസാദ് സംവിധാനത്തിലുള്ള ചിത്രത്തിലും അജിത്ത് നായകനായേക്കുമെന്നും ഒരു റിപ്പോര്‍ട്ടുണ്ട്. സംവിധായകൻ ശ്രീ ഗണേഷ് അജിത്തുമായി സിനിമ സംബന്ധിച്ച് ചര്‍ച്ചകളിലാണെന്ന റിപ്പോര്‍ട്ടുകള്‍ ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. ശ്രീ ഗണേഷ് ‘കുരുതി ആട്ട’ത്തിന്റെ സംവിധായകൻ എന്ന നിലയില്‍ ശ്രദ്ധയാകര്‍ഷിച്ചതാണ്. സംവിധായകനായി ശ്രീ ഗണേഷിന്റെ ആദ്യത്തെ ചിത്രം ‘തോട്ടക്കള്‍’ ആണ്. സംവിധായകൻ ശ്രീ ഗണേഷിന്റെ രണ്ടാമത്തെ ചിത്രം അടുത്തിടെ പുറത്തിറങ്ങിയ ‘കുരുതി ആട്ടം’ ആണ്. അഥര്‍വ നായകനായി വേഷമിട്ട് എത്തിയ ചിത്രത്തില്‍ നിരവധി അജിത്ത് റെഫറൻസുകളുള്ളതിനാലാണ് അത്തരമൊരു വാര്‍ത്ത വ്യാപകമായി പ്രചരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]