
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബ്രിസ്ബെയ്ന്‍ – അമ്മയായ ശേഷമുള്ള തിരിച്ചുവരവിലെ ആദ്യ മത്സരം ജയിച്ചത് അഭിമാനകരമാണെന്ന് മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നിസ് താരം നൊവോമി ഒസാക്ക. ബ്രിസ്ബെയ്ന്‍ ടൂര്‍ണമെന്റില്‍ ജര്‍മനിയുടെ തമാര കോര്പാഷിനെതിരെ ഒരുപാട് ആശങ്കകളോടെയാണ് കോര്ടിലിറങ്ങിയതെന്ന് ഇരുപത്താറുകാരി പറഞ്ഞു. ഒന്നേ മുക്കാല്‍ മണിക്കൂറിലേറെ നീണ്ട കളിയില്‍ നേരിട്ടുള്ള സെറ്റുകളിലായിരുന്നു വിജയം. സ്കോര്‍: 6-3, 7-6 (11-9).
നാല് ഗ്രാന്റ്സ്ലാമുകള്‍ക്കുടമയായ ജപ്പാന്‍കാരി 2022 സെപ്റ്റംബര്‍ മുതല്‍ വിട്ടുനില്‍ക്കുകയായിരുന്നു. ആദ്യം മാനസിക പിരിമുറുക്കം കാരണവും പിന്നീട് ഗര്ഭിണിയായതിനെത്തുടര്ന്നും. ജൂലൈയിലാണ പെണ്‍കുഞ്ഞിനെ പ്രസവിച്ചത്.
ആദ്യ ഗെയിമില്‍ തന്നെ എതിരാളിയുടെ സെര്‍വ് ഭേദിച്ചാണ് ഒസാക്ക തുടങ്ങിയത്. രണ്ടാം സെറ്റ് ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു.