
പഞ്ചായത്ത് അംഗത്തിന്റെ വീട്ടുമുറ്റത്ത് പെരുമ്പാമ്പിനെ ചാക്കിൽ കെട്ടിയെറിഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം. വഴിയിൽ നിന്ന് പിടികൂടിയ പെരുമ്പാമ്പിനെ കൊണ്ടുപോകാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്താത്തതിലാണ് പ്രതിഷേധം. പത്തനംതിട്ട ചെന്നീർക്കര പഞ്ചായത്ത് ആറാം വാർഡ് അംഗം ബിന്ദു ടി ചാക്കോയുടെ വീട്ടുമുറ്റത്ത് നാട്ടുകാർ പെരുമ്പാമ്പിനിട്ടു. ഇളവൻതിട്ട പോലീസ് സംഭവത്തിൽ കേസെടുത്തു. ( villagers dump python at panchayath member home )
വഴിയരികിൽ കണ്ട പെരുമ്പാമ്പിനെ നാട്ടുകാരാണ് പിടികൂടിയത്. പഞ്ചായത്തംഗം ബിന്ദു ടി ചാക്കോയെ പിന്നാലെ വിവരമറിയിച്ചിരുന്നു. പഞ്ചായത്തംഗം വനംവകുപ്പിനും വിവരം കൈമാറി. ഉദ്യോഗസ്ഥരെത്താൻ താമസിച്ചതോടെ രോഷാകുലരായ നാട്ടുകാർ പെരുമ്പാമ്പിനെ ചാക്കിൽ കെട്ടി പഞ്ചായത്ത് അംഗത്തിൻറെ വീട്ടുമുറ്റത്ത് തന്നെ കൊണ്ടുവന്നിടുകയായിരുന്നു.
‘പന്ത്രണ്ട് മണിയോടുകൂടി തന്നെ ഫോറസ്റ്റുകാർ ഇവിടെയെത്തി. നിങ്ങൾ നിൽക്കുന്ന ലൊക്കേഷൻ ഫോറസ്റ്റുകാർക്ക് അയച്ചുകൊടുക്കാൻ പറഞ്ഞിരുന്നു. ഇത് പ്രകാരം ഫോറസ്റ്റുകാർ അവിടെയെത്തിയപ്പോൾ അവിടെ പാമ്പ് ഇല്ല. നാട്ടുകാരിലൊരാളെ വിളിച്ചന്വേഷിച്ചപ്പോൾ പറയുകയാണ് പാമ്പിനെ നിന്റെ വീടിന് മുന്നിൽ കൊണ്ടിട്ടിട്ടുണ്ടെന്ന്’ ബിന്ദു പറഞ്ഞു.
പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പെരുമ്പാമ്പിനെ കൊണ്ടുവന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. പഞ്ചായത്ത് അംഗത്തിൻറെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടർനടപടികളിലേക്ക് കടക്കാനാണ് ഇലവന്തുട്ട പൊലീസിൻറെ തീരുമാനം.
Story Highlights: villagers dump python at panchayath member home
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]