
നടിയും സോഷ്യൽ മിഡിയ ആക്ടിവിസ്റ്റുമായ പ്രാപ്തി എലിസബത്തിനെതിരെ രൂക്ഷവിമർശനവുമായി അഹാന കൃഷ്ണ. കുടുംബത്തിലുള്ള ഒരാളുടെ രാഷ്ട്രീയത്തിന്റെ പേരിൽ മറ്റുള്ളവരെ വലിച്ചിഴയ്ക്കുന്നത് മൂന്നാം കിട പ്രവൃത്തിയെന്നാണ് പ്രാപ്തിക്കെതിരെ അഹാന പറഞ്ഞത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു വിമർശനം.(Ahaana Krishna against Prapti Elizabeth)
ഒരടിസ്ഥാനവുമില്ലാത്ത കാര്യത്തിനായി ഞങ്ങളുടെ കുടുംബ ഫോട്ടോ തപ്പിയെടുത്തു. നിങ്ങളെ ഒരു സമയത്ത് പിന്തുണച്ചിരുന്ന ആളാണ് ഞാൻ. ഈ വിഷയത്തിൽ ഞാനെവിടെയെങ്കിലും പ്രതികരിച്ചിരുന്നതായി നിങ്ങൾ കണ്ടോ? അഹാന ഇൻസ്റ്റ്ഗ്രാമിൽ ചോദിച്ചു.
അച്ഛന്റെ രാഷ്ട്രീയത്തിന്റെ പേരിൽ ഒരുപാട് മുഖമില്ലാത്ത വ്യക്തികൾ എന്റെയും അമ്മയുടെയും സഹോദരിമാരുടെയും സോഷ്യൽ മിഡിയ പേജുകളിൽ വന്ന് വെറുപ്പ് തുപ്പുകയാണ്. നിങ്ങൾ അവരെക്കാൾ കഷ്ടമാണ്. ലജ്ജ തോന്നുന്നു. നാണക്കേടാണിത്. ഷെയിം ഓൺ യു എലിസബത്ത്’. അഹാന കൃഷ്ണ കൂട്ടിച്ചേർത്തു.
Read Also :
നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെയും കുടുംബത്തിന്റെയും ചിത്രത്തിനൊപ്പമാണ് പ്രാപ്തി എലിസബത്ത് ഇൻസ്റ്റഗ്രാം പോസ്റ്റിട്ടത്. ആരാണ് കൃഷ്ണ സിസ്റ്റേഴ്സിനോട് വംശഹത്യയ്ക്കൊപ്പം നിൽക്കുന്നത് വേറിട്ട രാഷ്ട്രീയ ചിന്തയല്ലെന്ന് പറഞ്ഞു കൊടുക്കുക എന്നതായിരുന്നു പ്രാപ്തിയുടെ വാക്കുകൾ. ഇതിനെതിരെയാണ് അഹാനയും സഹോദരിമാരും വിമർശനമുന്നയിച്ചത്.
Story Highlights: Ahaana Krishna against Prapti Elizabeth
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]