
ശ്രീനഗർ: ജമ്മുകശ്മീരിലുണ്ടായ ഏറ്റുമുട്ടൽ രണ്ട് ഭീകരരെ വകവരുത്തി സൈന്യം. അൻസാർ ഗസ്വത്-ഉൽ-ഹിന്ദ് എന്ന ഭീകരസംഘടനയിലെ സജീവ പ്രവർത്തകനായ സഫത്ത് മുസാഫർ സോഫി എന്ന മുവാവിയയും ലഷ്കർ-ഇ-ത്വയ്ബ ഭീകരൻ ഉമർ തെലി എന്ന തൽഹയുമാണ് കൊല്ലപ്പെട്ടതെന്ന് കശ്മീർ പോലീസ് അറിയിച്ചു. അൽ-ഖ്വായ്ദയുടെ ഭാഗമായി കശ്മീരിൽ പ്രവർത്തിക്കുന്ന ഇസ്ലാമിക തീവ്രവാദ സംഘടനയാണ് അൻസാർ ഗസ്വത്-ഉൽ-ഹിന്ദ്.
അടുത്തിടെ ശ്രീനഗറിൽ വീരമൃത്യു വരിച്ച സമീർ അഹമ്മദ് എന്ന പോലീസുകാരന്റെ കൊലപാതകം ഉൾപ്പെടെ നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരാണിതെന്ന് കശ്മീർ ഐജി വ്യക്തമാക്കി. അവന്തിപോറയിലെ ത്രാൽ ഏരിയയിൽ ബുധനാഴ്ച പുലർച്ചെയായിരുന്നു ഏറ്റമുട്ടൽ ആരംഭിച്ചത്.
ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചതായി ആദ്യം പോലീസ് അറിയിച്ചിരുന്നു. The post അവന്തിപ്പോറയിൽ ഭീകരവേട്ട; ലഷ്കർ, അൽ-ഖ്വായ്ദ ഭീകരരെ വധിച്ച് സൈന്യം appeared first on .
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]