
സാമൂഹിക മാധ്യമങ്ങളില്‍ ഏറെ സജീവമായ ബിസിനസ് മാഗ്നെറ്റ് ആനന്ദ് മഹീന്ദ്രയുടെ ഒരു സാമൂഹിക മാധ്യമ കുറിപ്പ് ഇപ്പോൾ വൈറൽ ആവുകയാണ്. എക്സ് പ്ലാറ്റ്ഫോമിലൂടെ (ട്വറ്റര്‍) മഹീന്ദ്ര കമ്പനിയിൽ ഓഹരികൾ വാങ്ങാൻ തനിക്ക് ഒരു ലക്ഷം രൂപ തന്നു സഹായിക്കണമെന്ന് അഭ്യർത്ഥിച്ച യുവാവിനാണ് അദ്ദേഹം രസകരമായ മറുപടി നൽകിയത്.
പ്രമുഖ റസ്റ്റോറന്റ് ശൃംഖലകളുടെ ഉടമയായ രോഹിത് ഖട്ടർ ഗോവയിൽ ആരംഭിച്ച പുതിയ റസ്റ്റോറന്റ് ഫയർ വാക്കിന്റെ ചിത്രങ്ങൾ ആനന്ദ് മഹീന്ദ്ര തന്റെ ട്വിറ്റര്‍ അക്കൌണ്ടിലൂടെ പങ്കുവച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇന്ത്യൻ ആക്സന്റ്, കൊമോറിൻ, ഹോസ, കൊളോമാൻ എന്നീ റെസ്റ്റോറന്റ് ബ്രാൻഡുകൾ സ്ഥാപിച്ചതിന് ശേഷമാണ്, ഖട്ടറിന്റെ കമ്പനിയായ ഇഎച്ച്വി ഇന്റർനാഷണൽ അതിന്റെ അഞ്ചാമത്തെ റസ്റ്റോറന്റ് ബ്രാൻഡായ “ഫയർബാക്ക്” ഗോവയിൽ ആരംഭിച്ചത്. തായ് പാചക രീതികളാണ് ഈ റസ്റ്റോറന്റിന്റെ പ്രത്യേകത.
ആനന്ദ് മഹീന്ദ്രയുടെ ഈ പോസ്റ്റിന് താഴെയാണ് ഒരു എക്സ് ഉപയോക്താവ് ‘സർ, എനിക്ക് ഒരു ലക്ഷം രൂപ തരൂ, അപ്പോൾ എനിക്ക് മഹീന്ദ്ര ഓഹരികൾ വാങ്ങാം.’ എന്ന് കമന്റ് ചെയ്തത്. ഇതിനകം എട്ട് ലക്ഷത്തിലേറെ പേര് ഈ കുറിപ്പ് വായിച്ചു. യുവാവിന്റെ കുറിപ്പ് ശ്രദ്ധയിൽപ്പെട്ടതും ആനന്ദ മഹീന്ദ്ര മറുപടിയുമായി എത്തി. “വാട്ട് ആൻ ഐഡിയ സർജി. നിങ്ങളുടെ ധീരതയെ ഞാൻ അഭിനന്ദിക്കുന്നു. പോയാൽ ഒരു വാക്ക് അല്ലേ?” എന്നായിരുന്നു അദ്ദേഹത്തിന്റെ രസകരമായ മറുപടി. സംഗതി വൈറൽ ആയതോടെ പതിനായിരക്കണക്കിന് ലൈക്കുകളാണ് സാമൂഹിക മാധ്യമത്തില്‍ അദ്ദേഹത്തിന്റെ മറുപടിക്ക് ലഭിച്ചത്.
ഇതാദ്യമായല്ല ആനന്ദ് മഹീന്ദ്രയുടെ കമന്റുകൾ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. മുമ്പ്, ‘തന്റെ ഒരു സഹപ്രവർത്തകൻ ആനന്ദ് മഹിന്ദ്രയെ പോലെ തന്നെയാണ് ഇരിക്കുന്നു’. എന്ന് പറഞ്ഞുകൊണ്ട് ഒരു എക്സ് ഉപയോക്താവ് അദ്ദേഹത്തിന്റെ സുഹൃത്തിന്റെ ചിത്രങ്ങൾ തന്റെ സാമൂഹിക മാധ്യമ അക്കൌണ്ടിലൂടെ പങ്കുവെച്ചിരുന്നു. ഈ പോസ്റ്റിന് ആനന്ദ് മഹിന്ദ്ര നൽകിയ രസകരമായ മറുപടി, ‘താങ്കൾ പറഞ്ഞത് ശരിയാണ് എന്നെപ്പോലെ തന്നെയിരിക്കുന്നു. ചിലപ്പോൾ കുട്ടിക്കാലത്ത് എപ്പോഴെങ്കിലും ഞങ്ങൾ വേർപിരിഞ്ഞതായിരിക്കാം’ എന്നായിരുന്നു. ഈ മറുപടിയും അദ്ദേഹത്തിന്റെ സാമൂഹിക മാധ്യമ ആരാധകർ അന്ന് ഏറ്റെടുത്തിരുന്നു.
Last Updated Dec 30, 2023, 3:29 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]