
കണ്ണൂർ: കെ വി തോമസിനെ പുറത്താക്കിയാൽ എന്തുചെയ്യുമെന്ന് കാത്തിരുന്നു കാണാമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ. തന്നെ വെടിവയ്ക്കാൻ ആളെ വിട്ട
ഗുണ്ടയാണ് കെ സുധാകരൻ. കോൺഗ്രസിനെ നയിക്കുന്നത് ഇതുപോലെയുള്ള നേതാക്കളെന്നും അദ്ദേഹം പരിഹസിച്ചു.
‘കോൺഗ്രസ് ആണെന്ന് മനസിലാക്കിയാൽ മതി. ഇമ്മാതിരി നേതാക്കൻമാർ തന്നെയാണല്ലോ? എന്നെ വെടിവയ്ക്കാൻ ആളെ അയച്ച ഗുണ്ടാസംഘത്തെ കൂട്ടിപ്പോയവനാണല്ലോ?.
ഞങ്ങൾക്ക് ഒരു കാര്യത്തിലും അവ്യക്തതയില്ല’. – ജയരാജൻ പറഞ്ഞു.
കെ വി തോമസ് സിപിഎം സെമിനാറിൽ പങ്കെടുക്കുമോയെന്ന ചോദ്യത്തിന് കാത്തിരുന്ന് കാണാമെന്നും കൂട്ടിച്ചേർത്തു. കോൺഗ്രസിൽനിന്ന് പുറത്തുപോകാൻ മനസുണ്ടെങ്കിലേ കെ വി തോമസ് സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാവൂയെന്ന മുന്നറിയിപ്പുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഇന്നലെ രംഗത്തെത്തിയിരുന്നു.
പാർട്ടി പറയുന്നത് അംഗീകരിക്കുമെന്ന് കെ വി തോമസ് വ്യക്തമാക്കിയിട്ടുള്ളതിനാൽ അദ്ദേഹം സെമിനാറിൽ പങ്കെടുക്കില്ലെന്നാണ് തന്റെ വിശ്വാസമെന്നും സുധാകരൻ ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]