
സംഘടിത തൊഴിലാളി വർഗത്തെ ഇല്ലായ്മ ചെയ്ത് അടിമത്തൊഴിലാളികളെ സൃഷ്ടിക്കുന്ന നടപടിയിലാണ് നരേന്ദ്രമോദി സർക്കാരെന്ന് കെ സി വേണുഗോപാൽ. തൊഴിലവസരങ്ങൾ വെട്ടിക്കുറക്കുന്നതിൽ സർവ്വകാല റെക്കോർഡിട്ട സർക്കാരാണ് മോദി സർക്കാരെന്ന് കെ.സി വേണുഗോപാൽ പറയുന്നു. ( Centre is creating slave labor by eliminating the organized working class says KC Venugopal )
ഐഎൻടിയുസി സംസ്ഥാന സമ്മേളനം തൃശ്ശൂരിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കവെയായിരുന്നു കെ.സി വേണുഗോപാലിന്റെ വിമർശനം. എവിടെ നോക്കിയാലും അദാനിയുടെ ബോർഡ് മാത്രമാണ് ഇപ്പോൾ കാണാനുള്ളത്. പൊതുമേഖലയെ സ്വകാര്യവൽക്കരിച്ച് പൊതുമേഖലയെ തകർക്കുന്ന നടപടിയാണ് കേന്ദ്രസർക്കാർ കൈക്കൊള്ളുന്നതെന്നും കെ.സി വേണുഗോപാൽ കുറ്റപ്പെടുത്തി.
പാർലമെന്റ് ആക്രമണത്തിലും കെ.സി വേണുഗോപാൽ കേന്ദ്ര സർക്കാരിനെ വിമർശിച്ചു. രാജസുരക്ഷയെ കുറിച്ച് സംസാരിക്കുന്നവർക്ക് സ്വന്തം പാർലമെന്റ് പോലും സംരക്ഷിക്കാൻ കഴിയുന്നില്ലെന്ന് കെ.സി വേണുഗോപാൽ പരിഹസിച്ചു. പാർലമെന്റിന് അകത്ത് കയറാൻ പാസ് നൽകിയവർക്കെതിരെ നടപടിയില്ല, അതിൽ പ്രതിഷേധിച്ചവർക്കെതിരെ നടപടിയെടുക്കുകയാണ് കേന്ദ്രസർക്കാർ ചെയ്തതെന്ന് വേണുഗോപാൽ കൂട്ടിച്ചേർത്തു.
Story Highlights: Centre is creating slave labor by eliminating the organized working class says KC Venugopal
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]