
അപകടരഹിതമായ രീതിയിൽ കാർണിവൽ നടത്തുകയാണ് പ്രധാനമെന്ന് കൊച്ചി മേയർ കെ.അനിൽകുമാർ. കാർണിവലിന്റെ ഭാഗമായി പ്രദേശത്ത് 1000 പൊലീസുകാരെ നിയോഗിക്കും. 100 സിസിടിവി ക്യാമറകൾ സ്ഥാപിക്കും. ഇതിന് പുറമെ പത്ത് എസിപിമാരും 25 സിഐമാരെയും നിയോഗിക്കും. ( cochin carnival regulations )
പുതുവത്സരമാഘോഷിക്കാൻ എത്തുന്ന ജനങ്ങളുടെ യാത്രാ സൗകര്യത്തിനും സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. രാത്രി 12 മണിക്ക് ശേഷം ജങ്കാർ സർവീസ് നടത്തും. വാഹനങ്ങൾ പാർക്ക് ചെയ്യാനായി 23 പാർക്കിംഗ് ഗ്രൗണ്ടുകൾ ഒരുക്കും. പ്രദേശവാസികൾ ഹോം സ്റ്റേയിൽ താമസിക്കുന്നവർ എന്നിവർക്ക് തിരിച്ചറിയൽ കാർഡ് കാണിച്ച് ആഘോഷത്തിൽ പങ്കെടുക്കാം.
അടിയന്തര ഘട്ടങ്ങളിൽ രക്ഷാപ്രവർത്തനം ഉണ്ടാകേണ്ട അവസ്ഥ വന്നാൽ ഒരു വഴി പൂർണമായും ഒഴിച്ചിടുംയ പൊലീസിന് ഏതുവഴി വേണമെങ്കിലും ഗ്രൗണ്ടിലേക്ക് കടന്നുവരാനാകുന്ന തരത്തിലാണ് ക്രമീകരണം. പൊതുജനങ്ങൾക്കായി ശുചിമുറി സംവിധാനവും ഉറപ്പ് വരുത്തും.
Story Highlights: cochin carnival regulations
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]