
വേങ്ങര –പ്രമുഖ പണ്ഡിതന് മമ്പീതി സുന്നീ മുഹമ്മദ് കുട്ടി മുസ്ലിയാര് (75) നിര്യാതനായി. വെള്ളി രാവിലെ എട്ടരയോടെ സ്വ വസതിയിലായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങൾ കാരണം വീട്ടില് വിശ്രമത്തിലായിരുന്നു. അര നൂറ്റാണ്ടിലേറെ കാലം തിരൂരങ്ങാടി നടുവിൽ പള്ളിയിൽ മുദരിസായി സേവനം ചെയ്തിട്ടുണ്ട്. ഒ കെ സൈനുദ്ദീന് കുട്ടി മുസ്ലിയാരുടെ ശിഷ്യനാണ്. ഇദ്ദേഹത്തിന്റെ സുന്നി എന്ന പുസ്തകം ഏറെ പ്രസിദ്ധമാണ്. ഇതിനുശേഷം സുന്നി എന്നപേരിലാണ് അറിയപ്പെട്ടത്.
കൂടുതൽ വാർത്തകൾ വായിക്കാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

2023 December 29
title_en:
muhammed kutty musliar passes away