
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സെഞ്ചൂറിയന്‍ – തന്റെ വിടവാങ്ങല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ നയിക്കാന്‍ ഓപണര്‍ ഡീന്‍ എല്‍ഗര്‍ക്ക് അവസരം. ഇന്ത്യക്കെതിരെ ഇന്നിംഗ്സ് ജയം നേടിയ സെഞ്ചൂറിയന്‍ ടെസ്റ്റില്‍ പ്ലയര്‍ ഓഫ ദ മാച്ചായിരുന്നു മുന്‍ നായകന്. നിലവിലെ ക്യാപ്റ്റന്‍ തെംബ ബവൂമക്ക് സെഞ്ചൂറിയന്‍ ടെസ്റ്റിന്റെ ആദ്യ ദിനം ഫീല്‍ഡിംഗിനിടെ പരിക്കേറ്റിരുന്നു. മത്സരത്തില്‍ പിന്നീട് ബവൂമ പങ്കെടുത്തില്ല. രണ്ടാം ടെസ്റ്റിലും കളിക്കില്ല. പകരം സുബൈര്‍ ഹംസയെ ടീമിലുള്‍പെടുത്തി.
ക്രിക്കറ്റ് സൗത്താഫ്രിക്കയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് ഇന്ത്യക്കെതിരായ പരമ്പരക്കു ശേഷം എല്‍ഗര്‍ വിരമിക്കുന്നത്.
രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് ജനുവരി മൂന്നിന് കേപ്ടൗണില്‍ ആരംഭിക്കും.
സെഞ്ചൂറിയന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിംഗ്സ് പരാജയം. 163 റണ്‍സിന്റെ ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ഇന്ത്യ 131 ന് ഓളൗട്ടായി. ക്യാപ്റ്റന്‍ തെംബ ബവൂമയുടെ സേവനം പൂര്‍ണമായി നഷ്ടപ്പെട്ടിട്ടും ദക്ഷിണാഫ്രിക്ക മൂന്നു ദിവസത്തിനുള്ളില്‍ 32 റണ്‍സിന് ജയിച്ചു. അവസാനം പുറത്തായ വിരാട് കോലിയാണ് (76) ടീം ടോട്ടലിന്റെ പകുതിയിലേറെ സ്കോര്‍ ചെയ്തത്. കോലിയും ശുഭ്മന്‍ ഗില്ലുമൊഴികെ ഒമ്പതു പേര് സ്കോര്‍ ചെയ്തത് 21 റണ്‍സാണ്.