
അച്ചുവും ഇജോയും.. ഒറ്റസിനിമ കൊണ്ട് മലയാളികളുടെ ഉള്ളം കീഴടക്കിയ രണ്ട് കഥാപാത്രങ്ങൾ. അവർക്കൊപ്പം പ്രിയപ്പെട്ടവരായി മാറിയ രണ്ട് അഭിനേതാക്കൾ മീര ജാസ്മിനും നരേനും. അച്ചുവിന്റെ അമ്മ എന്ന ഹിറ്റ് ചിത്രം കൊണ്ട് പ്രേക്ഷകർക്ക് പ്രിയങ്കരരായി മാറിയ ഈ താരജോഡികൾ വർഷങ്ങൾക്ക് ശേഷം ക്വീൻ എലിസബത്ത് എന്ന ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുകയാണ്. പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായി ഇരുവരും മാതൃഭൂമി ഡോട് കോമിനൊപ്പം
അച്ചുവിന്റെ അമ്മ, മിന്നാമിന്നിക്കൂട്ടം, ഒരേ കടൽ.. പ്രേക്ഷകർ ഏറെ ഇഷ്ടപ്പെട്ട താരജോഡികൾ നാലാമത്തെ ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുകയാണ്
നരേൻ : വളരെ സന്തോഷം. കുറേ വർഷങ്ങൾക്ക് ശേഷമാണ് ഞങ്ങളൊന്നിച്ച് അഭിനയിക്കുന്നത്. പോയ വർഷം ഞങ്ങൾ തമ്മിൽ കണ്ടിരുന്നു. അന്ന് പല കാര്യങ്ങളും പറഞ്ഞിരുന്ന് ഞങ്ങൾക്കിടയിലെ സൗഹൃദം ഒന്നുകൂടി കൂടി. അതുകൊണ്ട് തന്നെ ‘ക്വീൻ എലിസബത്തി’ൽ അഭിനയിക്കുമ്പോൾ വളരെയധികം കംഫർട്ടബിൾ ആയിരുന്നു ഞങ്ങൾ. അടുത്ത സുഹൃത്തിനൊപ്പം അഭിനയിക്കുന്നതിന്റെ ഒരു സന്തോഷമുണ്ട്. ആ സൗഹൃദം സിനിമയ്ക്കും ഒരു പ്ലസ് ആയിരുന്നു,. വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്നത് നല്ലൊരു ചിത്രത്തിലൂടെ ആവുന്നതിന്റെ സന്തോഷവുമുണ്ട്.
മീര : ഞങ്ങളുടെ ഒരു സൗഹൃദത്തിന്റെ റീയൂണിയനാണ് ഇത്. നരേൻ പറഞ്ഞ പോലെ കഴിഞ്ഞ വർഷം ഞങ്ങൾ കണ്ടുമുട്ടിയ സമയത്ത് ആ സൗഹൃദം ഒന്നുകൂടി ഗാഢമായി. ഈ സിനിമയാണ് ഞങ്ങൾ ഒന്നിച്ച് തിരിച്ചുവരാൻ പറ്റിയ സിനിമ. പ്രേക്ഷകർ ഒരുപാട് സ്നേഹിച്ച കഥാപാത്രങ്ങളാണ് അച്ചുവും ഇജോയും ആ സിനിമയും അങ്ങനെ തന്നെ. ആ സന്തോഷം ‘ക്വീൻ എലിസബത്തും’ നിലനിർത്തുമെന്ന് എനിക്കുറപ്പാണ്. കഥയുടെയും കഥാപാത്രത്തിന്റെയും വേരിയേഷനാണ് എന്നെ ‘ക്വീൻ എലിസബത്തി’ലേക്ക് ആകർഷിക്കുന്നത്.അതുപോലെ നരേനൊപ്പമുള്ള തിരിച്ചുവരവ്, പത്മകുമാർ സാറിന്റെ സംവിധാനം. അങ്ങനെ എല്ലാം ഒത്തുചേർന്ന് വന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]