
ബംഗളൂരു: ഹിജാബ്, ഹാലാൽ മാംസം, പള്ളികളിലെ ഉച്ചഭാഷിണി എന്നിവയിലെ ഒച്ചപ്പാടിനുശേഷം, മുസ്ലിങ്ങളെ ലക്ഷ്യമിട്ട് മാമ്പഴവിഷയം ഏറ്റെടുത്ത് ചെറു ഹിന്ദുത്വ സംഘടന. മൊത്ത മാമ്പഴ വിപണയിൽ ഹിന്ദുക്കൾ ആധിപത്യം സ്ഥാപിക്കണമെന്ന് അവർ ആവശ്യപ്പെടുന്നു.
‘മാംഗോ വിപണി നിയന്ത്രിക്കുന്ന മുസ്ലിം വ്യാപാരികളാണ്. ഹിന്ദു മാമ്പഴ കർഷകരും വ്യാപാരികളും ഇത് ഏറ്റെടുക്കേണ്ട
സമയം അതിക്രമിച്ചു. ഇത് പാവപ്പെട്ട
ഹിന്ദു മാമ്പഴകർഷകരുടെ പുരോഗതി ഉറാപ്പാക്കും ‘.- ശ്രീരാമ സേനയുടെ സിദ്ദലിംഗ സ്വാമിജി പറഞ്ഞതായി ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ‘മുസ്ലിങ്ങൾ കച്ചവടം നടത്തരുതെന്നല്ല ഞങ്ങൾ പറയുന്നത്.
ഹിന്ദു യുവാക്കളും വിപണിയിലും അനുബന്ധ പ്രവർത്തനങ്ങളിലും പങ്കാളികളാകണമെന്നാണ് ഞങ്ങൾ പറയുന്നത്. മുസ്ലിങ്ങൾക്ക് വില നിശ്ചയിക്കാൻ കഴിയരുത്.’-അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രചാരണം അവരെ സ്വാധീനിച്ചിട്ടില്ലെന്ന് കോലാർ ജില്ല മാമ്പഴ കർഷക അസോസിയേഷൻ പ്രസിഡന്റ് നീലത്തൂർ ചിന്നപ്പ റെഡ്ഡി പറഞ്ഞു. ഇത്തരം പ്രചാരണങ്ങൾക്ക് പകരം മാമ്പഴ കർഷകർക്ക് മികച്ച വിലയും ആനുകൂല്യങ്ങളും ഉറപ്പാക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വളരെക്കാലമായി മുസ്ലിങ്ങൾ മാമ്പഴ കർഷകർക്ക് വിപണി സൗകര്യം നൽകുന്നതിനാൽ പ്രചാരണം വിജയിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തലമുറകളായി ഹിന്ദുക്കളും മുസ്ലിങ്ങളും ഒരുമിച്ച് സൗഹാർദപരമായി കച്ചവടം നടത്തുന്നതിനാൽ പ്രചാരണത്തിൽ കാര്യമില്ലെന്ന് ശ്രീനിവാസപൂരിലെ മാമ്പഴവ്യാപാരി അനീസ് അഹമ്മദ് പറഞ്ഞു.
ഹിന്ദു കർഷകർക്ക് മാമ്പഴം കൃഷി ചെയ്യാൻ വിത്തും വളവും വാങ്ങുന്നതിന് ചിലപ്പോഴൊക്കെ മുസ്ലിം വ്യാപാരികൾ സാമ്പത്തിക സഹായം നൽകാറുണ്ടെന്നും അയാൾ പറയുന്നു. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]