
ജിദ്ദ – സൗദി ഓര്ഗനൈസേഷന് ഫോര്‍ ചാര്‍ട്ടേര്‍ഡ് ആന്റ് പ്രൊഫഷനല്‍ അക്കൗണ്ടന്റ്സ് അംഗത്വത്തിനു വേണ്ടി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ച അക്കൗണ്ടന്റുമാര്‍ കുടുങ്ങി. നിയമ നടപടികള്‍ക്ക് ഇവര്‍ക്കെതിരായ കേസുകള്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ ഉപയോഗവും സമര്‍പ്പണവും തടയാനും സൗദി ഓര്ഗനൈസേഷന് ഫോര്‍ ചാര്‍ട്ടേര്‍ഡ് ആന്റ് പ്രൊഫഷനല്‍ അക്കൗണ്ടന്റ്സ് ലഭിക്കുന്ന രേഖകളുടെയും വിവരങ്ങളുടെയും സമഗ്രതയും വിശ്വാസ്യതയും ഉറപ്പാക്കാനും അക്കൗണ്ടിംഗ്, ഓഡിറ്റിംഗ് പ്രൊഫഷന് മേഖല സംരക്ഷിക്കാനും ഈ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ ഗുണനിലവാരവും കഴിവും ഉറപ്പാക്കാനും ഓര്ഗനൈസേഷന് പ്രവര്‍ത്തിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് അക്കൗണ്ടിംഗ്, ഓഡിറ്റിംഗ് മേഖലയില്‍ ജോലി ചെയ്യുന്നവരെ ചെറുക്കാനും വിശ്വസനീയമായ യോഗ്യതകളുള്ളവര്‍ക്ക് തൊഴില്‍ ഉറപ്പാക്കാനും പ്രതിബദ്ധമാണെന്ന് ഓര്ഗനൈസേഷന് പറഞ്ഞു.