
ജിദ്ദ – ഐക്യരാഷ്ട്രസഭ കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന് ജിദ്ദയിൽ പുതിയ ആസ്ഥാനം. വടക്കുകിഴക്കൻ ജിദ്ദയിലെ അൽറയാൻ ഏരിയയിലെ പുതിയ ആസ്ഥാനത്ത് ഒ.ഐ.സി പ്രവർത്തനം തുടങ്ങി. ജിദ്ദയിൽ മദീന റോഡും ഫലസ്തീൻ റോഡും സന്ധിക്കുന്ന ഇന്റർസെക്ഷനു സമീപമാണ് ദീർഘകാലമായി ഒ.ഐ.സി ആസ്ഥാനം പ്രവർത്തിച്ചിരുന്നത്. പുതിയ ആസ്ഥാനം സംഘടനയുടെ പ്രവർത്തനത്തിന് കൂടുതൽ കരുത്ത് നൽകുകയും പ്രവർത്തനത്തെ പിന്തുണക്കുകയും ചെയ്യും.
OIC Thanks Saudi Arabia for the Gift of a New Headquarters in Jeddah
The General Secretariat of the Organization of Islamic Cooperation () commenced operations from its new headquarters at Al-Rayan District, northeast , after moving from the old headquarters was…
— OIC (@OIC_OCI)ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഒ.ഐ.സിക്കും അതിന്റെ അഫിലിയേറ്റ് ബോഡുകൾക്കും സൗദി അറേബ്യ സ്ഥിരമായി നൽകുന്ന ഭൗതികവും ധാർമികവുമായ പിന്തുണക്ക് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഒ.ഐ.സി സെക്രട്ടറി ജനറൽ ഹുസൈൻ ത്വാഹ നന്ദി പറഞ്ഞു. സംഘടനയുടെ നല്ല പ്രവർത്തനം ഉറപ്പാക്കുന്ന നിലക്ക് സംയുക്ത ഇസ്ലാമിക് പ്രവർത്തനത്തെ സൗദി അറേബ്യ പിന്തുണക്കുന്നു. പുതിയ ആസ്ഥാനം സൗദി അറേബ്യയാണ് ഒ.ഐ.സിക്ക് സമ്മാനിച്ചത്. ഇത് ചുമതലകൾ നിർവഹിക്കാൻ സംഘടനയെ സഹായിക്കും. ചുമതകൾ നിർവഹിക്കാൻ സംഘടനക്ക് നൽകുന്ന പിന്തുണക്കും സഹായങ്ങൾക്കും സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനും ഒ.ഐ.സി സെക്രട്ടറി ജനറൽ നന്ദി പറഞ്ഞു.