
തിരുവനന്തപുരം: കണ്ണൂരില്‍ നടന്നുവരുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം സംസ്ഥാന മന്ത്രിസഭയില്‍ നിന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു, കായിക മന്ത്രി വി.
അബ്ദു റഹ്മാന് എന്നിവര്‍ തെറിച്ചേക്കുമെന്ന് സൂചന. നിരന്തരം വിമര്‍ശനങ്ങളും എതിര്‍പ്പും ഉയര്‍ത്തിയതാണ് പാര്‍ട്ടി നേതൃത്വത്തിന് ആര്.
ബിന്ദു അനഭിമതയാകാന്‍ കാരണം. വിദേശ സര്‍വകലാശാലകളെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന സിപിഎം വികസന നയരേഖയില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി എന്ന നിലയില്‍ ബിന്ദു എതിര്‍പ്പ് രേഖപ്പെടുത്തിയതാണ് മന്ത്രി സ്ഥാനം ത്രിശങ്കുവിലാക്കിയിരിക്കുന്നത്.
റഷ്യ- ഉക്രൈന് യുദ്ധപശ്ചാത്തലത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനാകാതെ കേരളത്തിലേക്ക് തിരിച്ചെത്തിയ പശ്ചാത്തലത്തിലാണ് വിദേശ സര്‍വകലാശാല വിഷയം ഉയര്‍ന്ന് വന്നത്. നേരത്തെ രാജ്യത്ത് വിദേശ സര്‍വകലാശാലകള്‍ അനുവദിക്കണമെന്ന നിലപാട് കേന്ദ്രസര്‍ക്കാര്‍ എടുത്തപ്പോള്‍ അതിനെതിരെ സമരമുഖം തുറന്ന സിപിഎമ്മാണ് കേരളത്തില്‍ വിദേശ സര്‍വകലാശാലകള്‍ക്ക് പ്രവര്‍ത്തന അനുമതി നല്‍കാമെന്ന നിലപാടിലെത്തിയിരിക്കുന്നത്.
ഈ വൈരുധ്യം ചൂണ്ടിക്കാട്ടിയത് മുഖ്യമന്ത്രിയുടെ അപ്രീതിക്ക് കാരണമായി. കൂടാതെ എറണാകുളത്ത് നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിലെ സംഘടന റിപ്പോര്ട്ടിന്മേല് നടത്തിയ ചര്‍ച്ചയില്‍ പാര്‍ട്ടിയില്‍ പുരുഷ മോധാവിത്വമാണെന്ന് മന്ത്രി ബിന്ദു തുറന്നടിച്ചിരുന്നു.
വനിത നേതാക്കളോടുള്ള പുരുഷ നേതാക്കളുടെ സമീപനം ഖേദകരമാണെന്നും പരാതി നല്കിയാല് പോലും പാര്‍ട്ടി പരിഗണിക്കുന്നില്ലെന്ന് മാത്രമല്ല പരാതിക്കാരെ അവഗണിക്കുകയാണെന്നും ബിന്ദു സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. വനിത പ്രവര്‍ത്തകയുടെ പരാതിയില്‍ ഷൊര്‍ണൂര്‍ മുന്‍ എംഎല്‍എ പി.കെ.
ശശിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച കാര്യം റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന സാഹചര്യത്തിലായിരുന്നു ഈ വിമര്‍ശനങ്ങള്‍. ശക്തമായ വിമര്ശനങ്ങളുന്നയിച്ചതിനാലാണ് സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ കണ്ണിലെ കരടായി മാറിയതാണ് ബിന്ദുവിന് പാര്‍ട്ടി സംസ്ഥാന സമിതിയിലേക്കുള്ള പ്രവേശനം തടഞ്ഞത്.
ബിന്ദുവിനോടുള്ള ഈ നീരസം ഭര്‍ത്താവും എല്‍ഡിഎഫ് കണ്‍വീനറുമായ എ. വിജയരാഘവന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രവേശത്തിനും വിലങ്ങുതടിയായി.
കോടിയേരി ബാലകൃഷ്ണന് പകരം സെക്രട്ടറി ചുമതല നിര്‍വഹിച്ച നേതാവാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റില്‍ തഴയപ്പെട്ടത്. പാര്‍ട്ടി കോണ്‍ഗ്രസില്‍ പുതുതായി രൂപീകരിക്കുന്ന കേന്ദ്രസെക്രട്ടേറിയറ്റില്‍ വിജയരാഘവനെ ഉള്‍പ്പെടുത്തി അതിര്‍ത്തി കടത്താനാണ് ഇപ്പോള്‍ ശ്രമം.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]