

കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെട്ടു; പമ്പാനദിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ മുങ്ങിമരിച്ചു ; അപകടമുണ്ടായത് ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങവെ
സ്വന്തം ലേഖകൻ
പത്തനംതിട്ട: പമ്പാനദിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ മുങ്ങിമരിച്ചു. ചെങ്ങന്നൂര്‍ പാറക്കടവില്‍ ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങവെയാണ് അപകടമുണ്ടായത്. ചെന്നൈ സ്വദേശികളായ് സന്തോഷ്(19), അവിനാഷ്(21) എന്നിവരാണ് മരിച്ചത്. നദിയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.
വൈകുന്നേരം 5.30 നാണ് സംഭവം. ഇരുവരുടെയും മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം സംഭവത്തെ തുടര്‍ന്ന് അപകടം നടന്ന സ്ഥലത്ത് നഗരസഭയുടെ അപകട മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിരുന്നില്ലെന്ന് പരാതി ഉയരുന്നുണ്ട്. മുമ്പും ഇതേസ്ഥലത്ത് നിരവധി ആളുകള്‍ ഒഴുക്കില്‍പ്പെട്ട് മരണപ്പെട്ടിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]