
ജിദ്ദ – സൗദി ഓർഗനൈസേഷൻ ഫോർ ചാർട്ടേർഡ് ആന്റ് പ്രൊഫഷനൽ അക്കൗണ്ടന്റ്സ് അംഗത്വത്തിനു വേണ്ടി വ്യാജ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ച അക്കൗണ്ടന്റുമാർ കുടുങ്ങി. നിയമ നടപടികൾക്ക് ഇവർക്കെതിരായ കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. വ്യാജ സർട്ടിഫിക്കറ്റുകളുടെ ഉപയോഗവും സമർപ്പണവും തടയാനും സൗദി ഓർഗനൈസേഷൻ ഫോർ ചാർട്ടേർഡ് ആന്റ് പ്രൊഫഷനൽ അക്കൗണ്ടന്റ്സ് ലഭിക്കുന്ന രേഖകളുടെയും വിവരങ്ങളുടെയും സമഗ്രതയും വിശ്വാസ്യതയും ഉറപ്പാക്കാനും അക്കൗണ്ടിംഗ്, ഓഡിറ്റിംഗ് പ്രൊഫഷൻ മേഖല സംരക്ഷിക്കാനും ഈ മേഖലയിൽ ജോലി ചെയ്യുന്നവരുടെ ഗുണനിലവാരവും കഴിവും ഉറപ്പാക്കാനും ഓർഗനൈസേഷൻ പ്രവർത്തിക്കുന്നു. വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് അക്കൗണ്ടിംഗ്, ഓഡിറ്റിംഗ് മേഖലയിൽ ജോലി ചെയ്യുന്നവരെ ചെറുക്കാനും വിശ്വസനീയമായ യോഗ്യതകളുള്ളവർക്ക് തൊഴിൽ ഉറപ്പാക്കാനും പ്രതിബദ്ധമാണെന്ന് ഓർഗനൈസേഷൻ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
