
വയനാട്: മാനന്തവാടിയില്‍ ഭിന്നശേഷിക്കാരിയായ ആര്‍ടിഒ ഉദ്യോഗസ്ഥയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാനന്തവാടി സബ് ആര്‍ടിഒ ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്കായ എടവക എള്ളുമന്ദം പുളിയാര്‍മറ്റത്തില്‍ സിന്ധുവാണ് മരിച്ചത്.
42 വയസായിരുന്നു. ഇന്ന് രാവിലെയാണ് സിന്ധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. മേലുദ്യോഗസ്ഥരുടെ മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണം.
കൈക്കൂലി വാങ്ങാന്‍ കൂട്ടുനില്‍ക്കാത്തതില്‍ പകയുണ്ടായിരുന്നു. ഒറ്റപ്പെടുത്താന്‍ ശ്രമിച്ചതായി സിന്ധു പറഞ്ഞിരുന്നുവെന്നും സിന്ധുവിന്റെ സഹോദരന് പറഞ്ഞു.
അതേസമയം കുടുംബത്തിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് ജോയിന്റ് ആര്‍ടിഒ രംഗത്തെത്തി. തര്‍ക്കങ്ങളോ പ്രശ്നങ്ങളോ ഒന്നും ഉണ്ടായിരുന്നില്ലെന്നും ആര്‍ടിഒ പറഞ്ഞു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]