
ന്യൂഡല്‍ഹി: മീഡിയ വണ്‍ സംപ്രേഷണ വിലക്ക് ചോദ്യംചെയ്തുള്ള ഹര്‍ജികളിൽ മറുപടി സത്യവാങ്മൂലം സമർപ്പിക്കുന്നതിന് നാല് ആഴ്ചത്തെ സമയം കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ സുപ്രീം കോടതിക്ക് കത്ത് നല്കി. മറുപടി സത്യവാങ്മൂലത്തിന്റെ ഉള്ളടക്കം തീരുമാനിക്കേണ്ടത് ഉന്നതങ്ങളിലെന്നും ഇതിന് സമയം ആവശ്യമെന്നും കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകനായ അമരീഷ് കുമാർ സുപ്രീം കോടതി രജിസ്ട്രാര്‍ക്ക് നല്കിയ കത്തിൽ പറയുന്നു.
ഹര്‍ജികള്‍ ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, സഞ്ജീവ് ഖന്ന, സൂര്യ കാന്ത് എന്നിവരടങ്ങിയ ബെഞ്ച് വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് കേന്ദ്രം കൂടുതൽ സമയം തേടിയത്. ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ അഭിഭാഷകന് കത്ത് നല്‍കിയതെന്നാണ് വിവരം.
മീഡിയവണ്‍ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ്, ചാനല്‍ എഡിറ്റര്‍ പ്രമോദ് രാമന് എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. മാര്‍ച്ച് 30നകം മറുപടി സത്യവാങ്മൂലം നൽകാൻ സുപ്രീംകോടതി നേരത്തെ കേന്ദ്രത്തോട് നിര്‍ദേശിച്ചിരുന്നു.
മുദ്രവച്ച കവറിലെ രേഖകള്‍ ഹര്‍ജിക്കാര്‍ക്ക് കൈമാറാമോ എന്നതിനെക്കുറിച്ചുള്ള കേന്ദ്രനിലപാടും സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തണമെന്ന് കോടതി നിർദേശിച്ചിരുന്നു. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]