
ബംഗളൂരു: റോഡരികില്‍ കളിച്ചു കൊണ്ടിരുന്ന കുഞ്ഞിന് ഇന്നോവ ഇടിച്ച് ദാരുണാന്ത്യം. ഹരോഗേരി സ്വദേശികളായ സതീഷ് പാട്ടീലിന്റെയും സംഗീതയുടെയും മകന് ബസവചേതന് (രണ്ട് വയസ്) ആണ് മരിച്ചത്. കര്‍ണാടകയിലെ ബിദറിലെ ഹരോഗേരിക്ക് സമീപം ഗുരുപാദപ്പ നാഗമരപള്ളി ആശുപത്രിക്ക് മുന്നില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അപകടത്തിന്റെ ദൃശ്യങ്ങള്‍ ആശുപത്രിയിലെ നിരീക്ഷണ ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്.
റോഡരികില്‍ തനിയെ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു കുഞ്ഞ്. ഇതിനിടെ പ്രധാന റോഡില്‍ നിന്ന് തിരിഞ്ഞെത്തിയ ഇന്നോവ കാര്‍ കുഞ്ഞിനെ ഇടിച്ച് മുന്നോട്ടുപോവുകയായിരുന്നു. കുഞ്ഞിനെ ഇടിച്ച ശേഷം ഇന്നോവ നിര്‍ത്താതെ മുന്നോട്ട് പോകുന്നത് സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്. നിലവിളി കേട്ട് കുഞ്ഞിന്റെ രക്ഷിതാക്കളും നാട്ടുകാരും ഓടിയെത്തി, ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ വാഹനത്തിന്റെ ഉടമയ്ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയതായി ഗാന്ധിഗഞ്ച് പൊലീസ് അറിയിച്ചു.
കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചു, നിരവധി പേര്‍ക്ക് പരുക്ക്
പത്തനംതിട്ട: കൈപ്പട്ടൂരില്‍ കെഎസ്ആര്‍ടിസി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്ക്. കട്ടപ്പനയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസും തിരുവനന്തപുരത്ത് നിന്ന് മുണ്ടക്കയത്തേക്ക് പോവുകയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്. പരുക്കേറ്റ ഡ്രൈവര്‍മാരെയും യാത്രക്കാരെയും സമീപ പ്രദേശങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റി.
മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. രണ്ട് ബസുകളിലും നിറയെ യാത്രക്കാരുണ്ടായിരുന്നു. നിയന്ത്രണം തെറ്റിയ ബസുകളിലൊന്ന് എതിരെ വന്ന ബസില്‍ ഇടിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. മുണ്ടക്കയത്തേക്ക് പോവുകയായിരുന്ന ബസിലെ ഡ്രൈവറെ മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് രക്ഷപ്പെടുത്തിയത്. സീറ്റിന്റെ അടിയില്‍ കുടുങ്ങിയ ഡ്രൈവറെ ക്യാബിന് മുറിച്ച് മാറ്റിയ ശേഷമാണ് പുറത്തെടുത്തത്. അദ്ദേഹത്തിന്റെ കാലിന് ഗുരുതര പരുക്കേറ്റിട്ടുണ്ട്.
Last Updated Dec 27, 2023, 5:40 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]