
പത്തനംതിട്ട: പുത്തൻപീടികയിൽ ആംബുലൻസ് കാറിൽ ഇടിച്ച് അപകടം. കാറിൽ ഉണ്ടായിരുന്ന നാല് കന്യാസ്ത്രീകൾക്ക് പരിക്കേറ്റു. നന്നുവക്കാട് ബഥനി ആശ്രമത്തിലെ കന്യാസ്ത്രീകൾക്കാണ് പരിക്കേറ്റത്. ഇവരെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിലേക്ക് മാറ്റി. ആംബുലൻസ് നിയന്ത്രണം വിട്ട് കാറിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഈ അപകടത്തിന് തൊട്ട് മുമ്പ് മറ്റൊരു കാറിലും ആംബുലൻസ് ഇടിച്ചിരുന്നു.
അതിനിടെ, പത്തനംതിട്ട കൈപ്പട്ടൂരിൽ കെഎസ്ആര്‍ടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് മറ്റൊരു അപകടവുമുണ്ടായി. ഒരു ബസിലെ ഡ്രൈവർ സീറ്റിനിടയിൽ കുടുങ്ങി. അരമണിക്കൂറിലേറെ സമയം എടുത്താണ് ഇയാളെ രക്ഷപെടുത്തിയത്. യാത്രക്കാരായ നിരവധി ആളുകൾക്കും പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
മലപ്പുറത്ത് കാറുകൾ കൂട്ടിയിടിച്ചു അപകടം
മലപ്പുറം ചങ്ങരംകുളം വളയം കുളം സെന്ററിൽ കാറുകൾ കൂട്ടിയിടിച്ചു അപകടം. ആറു പേർക്ക് പരിക്ക്. പരിക്കേറ്റവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസർകോട് നിന്നും കൊച്ചിക്ക് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച കാർ എതിർ ദിശയിൽ വന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.കാർ ഇടിച്ചു കയറി സമീപത്തെ ബസ് വെയ്റ്റിങ് ഷെഡും തകർന്നിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]