
തിരുവനന്തപുരം> സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വേനല്‍ മഴ ശക്തമായി. മലപ്പുറം, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലാണ് കനത്ത മഴയും കാറ്റും വീശിയടിച്ചത്.എറണാകുളം ജില്ലയുടെ വിവിധ മേഖലകളില്‍ ശക്തമായ മഴയാണ് പെയ്തത്.
വൈകുന്നേരം നാലോടെ തുടങ്ങിയ മഴ ഒരു മണിക്കൂറോളം നീണ്ടുനിന്നു. പലയിടത്തും കാറ്റും വീശിയടിച്ചത് കൃഷിനാശമുണ്ടാക്കി.
ശക്തമായ ഇടിയും മിന്നലും പലയിടത്തുമുണ്ടായി. കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിലും മഴ ശക്തമായിരുന്നു.
കൂരാച്ചുണ്ട് മേഖലയില്‍ മരങ്ങള്‍ കടപുഴകിയെന്നാണ് വിവരം. കൃഷിനാശവും ഉണ്ടായിട്ടുണ്ട്.
മലപ്പുറത്ത് ശക്തമായ മഴയും കാറ്റും മൂലം ഫെഡറേഷന് കപ്പ് സീനിയര്‍ അത്ലറ്റിക്സ് മത്സരങ്ങള്‍ നിര്‍ത്തിവച്ചു. കാലിക്കട്ട് സര്‍വകലാശാലയുടെ മൈതാനത്ത് നടന്ന മത്സരങ്ങളാണ് നിര്‍ത്തിവച്ചത്.
മൈതാനത്ത് നിര്‍മിച്ചിരുന്ന പന്തല്‍ കാറ്റില്‍ തകര്‍ന്നു. മൂവാറ്റുപുഴ, കുട്ടമ്പുഴ, കൊതമംഗലം എന്നിവടങ്ങളിലാണ് കാറ്റ് നാശനഷ്ടമുണ്ടാക്കിയത്.
പലയിടത്തും മരങ്ങള്‍ കടപുഴകിയിട്ടുണ്ട്. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]